തിരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് സ്വകാര്യ-സ്വാശ്രയ കോളജ് ജീവനക്കാര്‍: കമ്മീഷന്‍ തീരുമാനം ആശങ്കാജനകമെന്ന്പി എം അഹ്മദ്

കോട്ടയം: ഇത്തവണ സംസ്ഥാനത്തെ തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പില്‍ തിരഞ്ഞെടുപ്പു ചുമതല നിര്‍വഹിക്കുന്നതിന് സ്വകാര്യ-സ്വാശ്രയ കോളജ് അധ്യാപകരെയും ഉള്‍പ്പെടുത്താനുള്ള തിരഞ്ഞെടുപ്പ് കമ്മീഷന്‍ നടപടി ആശങ്കാജനകമാണെന്ന് ഒരു വിഭാഗം സര്‍ക്കാര്‍ ജീവനക്കാര്‍.
പ്രിസൈഡിങ് ഓഫിസര്‍ ഉള്‍പ്പെടെ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട നിര്‍ണായക ചുമതലകളാണ് സ്വകാര്യ-സ്വാശ്രയ കോളജ് അധ്യാപകരെ ഏല്‍പ്പിച്ചിരിക്കുന്നത്. ഇതുവരെ സര്‍ക്കാര്‍, അര്‍ധ സര്‍ക്കാര്‍, പൊതുമേഖലാ സ്ഥാപനങ്ങളിലെ ജീവനക്കാരെയായിരുന്നു തിരഞ്ഞെടുപ്പ് ചുമതല ഏല്‍പ്പിച്ചിരുന്നത്.
സര്‍ക്കാര്‍ ജീവനക്കാര്‍ ഏതെങ്കിലും തരത്തില്‍ കൃത്യവിലോപം കാണിച്ചാല്‍ അവരെ നിയന്ത്രിക്കാനും വേണമെങ്കില്‍ വകുപ്പുതല നടപടികളെടുക്കാനും സര്‍ക്കാരിനു കഴിയും.
എന്നാല്‍, സ്വകാര്യ-സ്വാശ്രയ കോളജ് അധ്യാപകരെ ഇത്തരത്തില്‍ നിയന്ത്രിക്കുന്നതിന് സ ര്‍ക്കാരിന് എങ്ങനെ കഴിയുമെന്നാണ് അവര്‍ ചോദിക്കുന്നത്. കൂടാതെ സംസ്ഥാനത്ത് അഞ്ചര ലക്ഷത്തിലധികം സര്‍ക്കാര്‍ ജീവനക്കാരുണ്ട്. ഇതില്‍ 2.56 ലക്ഷത്തിലധികം ജീവനക്കാര്‍ തിരഞ്ഞെടുപ്പു ചുമതല നിര്‍വഹിക്കാന്‍ സന്നദ്ധത അറിയിക്കുകയും ചെയ്തതായാണു വിവരം. തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പ് ചുമതല നിര്‍വഹിക്കാന്‍ 1.51 ലക്ഷം ജീവനക്കാര്‍ മതി. സര്‍ക്കാരിന് പൂര്‍ണമായും നിയന്ത്രിക്കാന്‍ കഴിയുന്ന സര്‍ക്കാര്‍ ജീവനക്കാര്‍ ആവശ്യത്തിന് ഉണ്ടെന്നിരിക്കെയാണ് തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട സുപ്രധാന ചുമതലകള്‍ സ്വകാര്യ-സ്വാശ്രയ സ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്കു നല്‍കിയിരിക്കുന്നത്. ലഉഞഛജ ( ്യെേെലാ ളീൃ ഋഹലരേൃീിശരമഹഹ്യ റലുഹീ്യശിഴ ഞമിറീാഹ്യ ഛളളശരലൃ ളീൃ ജീഹഹശിഴ) എന്ന സോഫ്റ്റ്‌വെയര്‍ ഉപയോഗിച്ചാണ് സര്‍ക്കാര്‍ ജീവനക്കാരെ തിരഞ്ഞെടുപ്പ് ചുമതലയ്ക്കായി തിരഞ്ഞെടുത്തത്.
സംസ്ഥാന തിരഞ്ഞെടുപ്പു കമ്മീഷന്റെ നിര്‍ദേശപ്രകാരമാണ് സ്വകാര്യ-സ്വാശ്രയ കോളജ് ജീവനക്കാരെ തിരഞ്ഞെടുപ്പു ചുമതലയേല്‍പ്പിച്ചിരിക്കുന്നതെന്ന് കോട്ടയം ജില്ലയിലെ തിരഞ്ഞെടുപ്പു ചുമതലയുള്ള ഡെപ്യൂട്ടി കലക്ടര്‍ മോഹനന്‍ പിള്ള തേജസിനോടു പറഞ്ഞു.
Next Story

RELATED STORIES

Share it