thrissur local

തിരഞ്ഞെടുപ്പ്: ജില്ലയില്‍ 25 പേര്‍ നാമനിര്‍ദേശപത്രിക നല്‍കി

തൃശൂര്‍: നിയമസഭാ തിരഞ്ഞെടുപ്പില്‍ നമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കുന്നതിനുള്ള രണ്ടാം ദിവസമായ ഇന്നലെ ജില്ലയില്‍ 25 പേര്‍ പത്രിക സമര്‍പ്പിച്ചു. തൃശൂര്‍ നിയോജക മണ്ഡലത്തിലെ സിപിഐ സ്ഥാനാര്‍ഥി അഡ്വ. വി എസ് സുനില്‍കുമാര്‍ വരണാധികാരിയായ സബ് കലക്ടര്‍ ഹരിത വി കുമാര്‍ മുമ്പാകെ പത്രിക സമര്‍പ്പിച്ചു. ചേലക്കര നിയോജക മണ്ഡലത്തിലെ സിപിഎം സ്ഥാനാര്‍ഥി യു ആര്‍ പ്രദീപ് വരണാധികാരിയായ പെര്‍ഫോമന്‍സ് ഓഡിറ്റിലെ അസി. ഡവലപ്‌മെന്റ് കമ്മീഷണര്‍ ആ ര്‍ രവിരാജിനാണ് പത്രികകള്‍ സമര്‍പ്പിച്ചത്. കുന്നംകുളം നിയോജക മണ്ഡലത്തിലെ സി.പി.എം സ്ഥാനാര്‍ത്ഥി എ.സി മൊയ്തീന്‍ വരണാധികാരിയായ ദാരിദ്ര്യ ലഘൂകരണ വിഭാഗം പ്രൊജക്ട് ഡയറക്ടര്‍ സി പി ജോസഫ് മുമ്പാകെ പത്രിക സമര്‍പ്പിച്ചു. മണലൂര്‍ നിയോജക മണ്ഡസത്തിലെ സിപിഎം സ്ഥാനാര്‍ത്ഥി മുരളി പെരുനെല്ലി വരണാധികാരി റവന്യു റിക്കവറി വിഭാഗം ഡപ്യുട്ടി കലക്ടര്‍ എ ഷിബു മുന്‍പാകെയാണ് പത്രിക നല്‍കി.
ഇരിങ്ങാലക്കുടയിലെ സിപിഎം സ്ഥാനാര്‍ഥി കെ യു അരുണന്‍ വരണാധികാരിയും ജില്ലാ ലേബര്‍ ഓഫിസറുമായ എം വി ഷീല മുന്‍പാകെ പത്രിക സമര്‍പ്പിച്ചു. ഗുരുവായൂര്‍ നിയോജക മണ്ഡലത്തിലെ സിപിഎം സ്ഥാനാര്‍ഥി കെ വി അബ്ദുല്‍ ഖാദര്‍ വരണാധികാരിയും സര്‍വേ ആന്റ് ലാന്‍ഡ് റെക്കോര്‍ഡ്‌സിലെ ഡപ്യൂട്ടി ഡയറക്ടറുമായ വി മധുലിമായെ മുമ്പാകെയാണ് പത്രിക സമര്‍പ്പിച്ചത്. മുസ്‌ലിം ലീഗ് സ്ഥാനാര്‍ത്ഥി സാദിഖലി ചാവക്കാട് ബ്ലോക്ക് പഞ്ചായത്ത് ബിഡിഒ സി കെ മോഹനന്‍ നായര്‍ മുമ്പാകെ പത്രിക സമര്‍പ്പിച്ചു. വടക്കാഞ്ചേരി നിയോജക മണ്ഡലത്തിലെ സിപിഎം സ്ഥാനാര്‍ഥി മേരി തോമസ് വരണാധികാരിയും ജില്ലാ സപ്ലൈ ഓഫിസറുമായ ബി സന്തോഷിനാണ് പത്രിക സമര്‍പ്പിച്ചത്. ഒല്ലൂര്‍ നിയോജക മണ്ഡലത്തിലെ സിപിഐ സ്ഥാനാര്‍ഥി അഡ്വ. കെ രാജന്‍ വരണാധികാരിയും തൃശൂര്‍ ഡിവിഷണല്‍ ഫോറസ്റ്റ് ഓഫിസറുമായ ജോര്‍ജ്ജ് പി മാത്തച്ചനു മുമ്പാകെയാണ് പത്രിക സമര്‍പ്പിച്ചത്.
കൈപമംഗലം നിയോജക മണ്ഡലത്തിലെ സിപിഐ സ്ഥാനാര്‍ഥി ഇ ടി ടൈസണ്‍ വരണാധികാരിയായ ലാന്‍ഡ് അക്വിസിഷന്‍ ഡപ്യൂട്ടി കലക്ടര്‍ എസ് രാധാകൃഷ്ണന്‍ നായര്‍ക്കാണ് പത്രിക സമര്‍പ്പിച്ചത്. പുതുക്കാട് നിയോജക മണ്ഡലത്തിലെ സിപിഎം സ്ഥാനാര്‍ഥി പ്രൊഫ.സി രവീന്ദ്രനാഥ് വരണാധികാരി വാഴച്ചാല്‍ ഡിവിഷണല്‍ ഫോറസ്റ്റ് ഓഫിസര്‍ എന്‍ രാജേഷിനു പത്രിക സമര്‍പ്പിച്ചു. ചാലക്കുടി നിയോജക മണ്ഡലത്തിലെ സിപിഎം സ്ഥാനാര്‍ഥി ബി ഡി ദേവസി വരണാധികാരിയും ചാലക്കുടി ഡിവിഷണല്‍ ഫോറസ്റ്റ് ഓഫിസറുമായ സുനീല്‍ പാമിഡിക്കു മുമ്പാകെയാണ് പത്രിക സമര്‍പ്പിച്ചത്. എന്‍ഡിഎ സ്ഥാനാര്‍ഥി കെ എ ഉണ്ണികൃഷ്ണനും ഇവിടെ പത്രിക നല്‍കി.
കൊടുങ്ങല്ലൂര്‍ നിയോജക മണ്ഡലത്തിലെ സിപിഐ സ്ഥാനാര്‍ഥി വി ആര്‍ സുനില്‍കുമാര്‍ വരണാധികാരിയായ അസി. ഡവലപ്‌മെന്റ് കമ്മീഷണര്‍ (ജനറല്‍) സിജു തോമസ് മുമ്പാകെയും കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി കെ പി ധനപാലന്‍, എസ്‌യുസിഐ സ്ഥാനാര്‍ഥി സി എസ് കൃഷ്ണകുമാര്‍ എന്നിവര്‍ മാള ബ്ലോക്ക് ബിഡിഒയും ഉപ വരണാധികാരിയുമായ ആര്‍ ബാലചന്ദ്രന്‍ മുമ്പാകെയും പത്രിക സമര്‍പ്പിച്ചു. നാട്ടിക നിയോജക മണ്ഡലത്തിലെ സിപിഐ സ്ഥാനാര്‍ഥി ഗീതാ ഗോപി, കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി കെ വി ദാസന്‍, സ്വതന്ത്ര സ്ഥാനാര്‍ഥി ശിവദാസ് എന്നിവര്‍ വരണാധികാരിയായ ലാന്‍ഡ് റിഫോംസ് വിഭാഗം ഡപ്യൂട്ടി കലക്ടര്‍ ആര്‍ രഘുപതി മുമ്പാകെയാണ് പത്രിക സമര്‍പ്പിച്ചത്.
മണലൂര്‍ നിയോജക മണ്ഡലത്തില്‍ ടി വി ഹരിദാസനും കൈപമംഗലത്ത് കെ കെ ഷാജഹാനും സയിദും ഗുരുവായൂരില്‍ കൃഷ്ണദാസും ചേലക്കരയില്‍ തങ്കമ്മയും പുതുക്കാട് പി കെ ശിവരാമനും പത്രികകള്‍ സമര്‍പ്പിച്ചിട്ടുണ്ട്.
Next Story

RELATED STORIES

Share it