തിരഞ്ഞെടുപ്പ് ജാഥ: മുന്നറിയിപ്പുമായി മനുഷ്യാവകാശ കമ്മീഷന്‍

തിരുവനന്തപുരം: തിരഞ്ഞെടുപ്പ് പ്രചാരണ ജാഥകളും വഴിയോര യോഗങ്ങളും കാരണം ജനങ്ങളുടെ സഞ്ചാര സ്വാതന്ത്ര്യം തടസ്സപ്പെടാതിരിക്കാന്‍ നടപടിയെടുക്കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ അധ്യക്ഷന്‍ ജസ്റ്റിസ് ജെ ബി കോശി. പ്രചാരണ ജാഥകളും വഴിയോര യോഗങ്ങളും നടത്തുമ്പോള്‍ അവയുടെ ക്രമീകരണങ്ങള്‍ സംബന്ധിച്ച ഹൈക്കോടതി വിധിന്യായങ്ങള്‍ കര്‍ശനമായി പാലിക്കണമെന്നും കമ്മീഷന്‍ നിര്‍ദേശിച്ചു.
ചീഫ് ഇലക്ടറല്‍ ഓഫിസര്‍ക്കും സംസ്ഥാന പോലിസ് മേധാവിക്കുമാണ് കമ്മീഷന്‍ നിര്‍ദേശം നല്‍കിയിരിക്കുന്നത്. വാകയാര്‍ സ്വദേശിനി എസ് സന്ധ്യ സമര്‍പ്പിച്ച പരാതിയിലാണ് ഉത്തരവ്.
Next Story

RELATED STORIES

Share it