thiruvananthapuram local

തിരഞ്ഞെടുപ്പ് ചെലവ്: നിരക്കുകള്‍ പ്രസിദ്ധീകരിച്ചു

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥികളും രാഷ്ട്രീയപാര്‍ട്ടികളും പ്രചാരണപ്രവര്‍ത്തനങ്ങള്‍ക്കായി ചെലവാക്കാവുന്ന വിവിധ നിരക്കുകള്‍ പ്രഖ്യാപിച്ചു.
തിരഞ്ഞെടുപ്പു കമ്മീഷന്റെ നിര്‍ദേശപ്രകാരം രാഷ്ട്രീയപാര്‍ട്ടി പ്രതിനിധികളുമായി നടത്തിയ ചര്‍ച്ചയുടെ അടിസ്ഥാനത്തിലാണ് ഈ നിരക്കുകള്‍ തീരുമാനിച്ചതെന്ന് ജില്ലാ തിരഞ്ഞെടുപ്പ് ഓഫിസര്‍ കൂടിയായ ജില്ലാ കലക്ടര്‍ ബിജു പ്രഭാകര്‍ അറിയിച്ചു.
പന്തല്‍ നിര്‍മാണം, തോരണം, മേശ, കസേര, ജനറേറ്റര്‍ തുടങ്ങിയവയുടെ വാടകയ്ക്കു പുറമേ ബാനര്‍, ചുവരെഴുത്ത്, താല്‍ക്കാലിക തിരഞ്ഞെടുപ്പ് ഓഫിസ് നിര്‍മാണം, മൈക്ക് അനൗണ്‍സ്‌മെന്റ്, തിേയറ്റര്‍ പരസ്യങ്ങള്‍, അച്ചടി-ദൃശ്യ-ശ്രാവ്യ മാധ്യമ പരസ്യങ്ങള്‍, സമ്മേളനങ്ങള്‍ നടത്തുന്നതിനുള്ള ഹാള്‍ വാടക എന്നിവയ്‌ക്കെല്ലാം നിശ്ചിത നിരക്ക് തീരുമാനിച്ചിട്ടുണ്ട്. സ്ഥാനാര്‍ഥികളും ബന്ധപ്പെട്ട പാര്‍ട്ടികളും ഇത് പാലിക്കണമെന്ന് കലക്ടര്‍ അറിയിച്ചു.
Next Story

RELATED STORIES

Share it