തിരഞ്ഞെടുപ്പ് ചെലവ്: നിരീക്ഷണം ശക്തമാക്കും

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥികള്‍ ചെലവ് പരിധി ലംഘിക്കുന്നില്ലെന്ന് ഉറപ്പാക്കാന്‍ നിരീക്ഷണം ശക്തമാക്കിയതായി മുഖ്യ തിരഞ്ഞെടുപ്പ് ഓഫിസര്‍ അറിയിച്ചു. ഒരു സ്ഥാനാര്‍ഥിക്ക് പരമാവധി 28 ലക്ഷം രൂപവരെ ചെലവാക്കാം. അനുവദനീയമായ പരിധിയില്‍ കൂടുതല്‍ തുക ചെലവാക്കുന്നുണ്ടോ എന്നറിയാന്‍ എല്ലാ മണ്ഡലങ്ങളിലും ചെലവ് നിരീക്ഷകരെ നിയോഗിച്ചു.
ഇന്ത്യന്‍ റവന്യൂ സര്‍വീസിലേയും ഇന്ത്യന്‍ കസ്റ്റംസ് ആന്റ് സെന്‍ട്രല്‍ എക്‌സൈസ് സര്‍വീസിലേയും 40 മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ക്കാണ് വിവിധ മണ്ഡലങ്ങളുടെ ചുമതല. അതേസമയം, നിയമസഭാ തിരഞ്ഞെടുപ്പില്‍ 1750ല്‍ കൂടുതല്‍ സമ്മതിദായകരുള്ള 148 ബുത്തുകളോട് ചേര്‍ന്ന് ആക്‌സിലറി ബൂത്തുകള്‍ അനുവദിച്ച് തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഉത്തരവ് പുറപ്പെടുവിച്ചു.
Next Story

RELATED STORIES

Share it