Kollam Local

തിരഞ്ഞെടുപ്പ് ചെലവ് നിരീക്ഷണം; മൂന്നുവീതം ഫ്‌ളൈയിങ് സ്‌ക്വാഡുകളെ നിയമിച്ചു

കൊല്ലം:തിരഞ്ഞെടുപ്പ് ചെലവ് നിരീക്ഷണത്തിനായി ഒരു നിയമസഭാ നിയോജക മണ്ഡലത്തില്‍ മൂന്നുവീതം ഫ്‌ളൈയിങ് സ്‌ക്വാഡുകളെ നിയമിച്ചു.
എക്‌സിക്യൂട്ടീവ് മജിസ്‌ട്രേറ്റിന്റെ നേതൃത്വത്തിലുള്ള ഒരു ഫ്‌ളൈയിങ് സ്‌ക്വാഡില്‍ രണ്ടു പോലിസ് ഉദേ്യാഗസ്ഥരും ഒരു വീഡിയോഗ്രാഫറുമുണ്ടാവും.
ഫ്‌ളൈയിങ് സ്‌ക്വാഡില്‍ നിയമിതരായ പോലീസുദേ്യാഗസ്ഥര്‍ ഇന്ന് വൈകീട്ട് നാലിനകം ബന്ധപ്പെട്ട റിട്ടേണിങ് ഓഫിസര്‍ മുമ്പാകെ റിപോര്‍ട്ട് ചെയ്യണം.
അതത് ഫ്‌ളൈയിങ് സ്‌ക്വാഡുകളെ നയിക്കുന്ന എക്‌സിക്യൂട്ടീവ് മജിസ്‌ട്രേറ്റിന്റെ നിര്‍ദേശമനുസരിച്ച് പോലിസുദേ്യാഗസ്ഥര്‍ പ്രവര്‍ത്തിക്കണമെന്ന് ജില്ലാ തിരഞ്ഞെടുപ്പ് ഓഫിസര്‍ കൂടിയായ ജില്ലാ കലക്ടര്‍ എ ഷൈനാമോള്‍ അറിയിച്ചു.
അനധികൃത പണമിടപാടുകള്‍, വോട്ടര്‍മാരെ സ്വാധീനിക്കാന്‍ മദ്യമോ, പണമോ മറ്റു സാധനങ്ങളോ വിതരണം ചെയ്യുക തുടങ്ങിയവ പരിശോധിക്കുകയാണ് ഫ്‌ളൈയിങ് സ്‌ക്വാഡുകളുടെ പ്രധാന ചുമതല.മാതൃകാ പെരുമാറ്റച്ചട്ടലംഘനം, സ്ഥാനാര്‍ഥികളുടെയോ രാഷ്ട്രീയ പാര്‍ട്ടികളുടെയോ തിരഞ്ഞെടുപ്പ് ചെലവ് എന്നിവ സംബന്ധിച്ച പരാതികള്‍ പരിശോധിക്കാനുള്ള അധികാരം ഫ്‌ളൈയിങ് സ്‌ക്വാഡിനുണ്ടാകും.
രാഷ്ട്രീയ പാര്‍ട്ടികള്‍ നടത്തുന്ന പ്രധാനപ്പെട്ട റാലികള്‍, പൊതുസമ്മേളനങ്ങള്‍, മറ്റു പ്രധാനപ്പെട്ട ചെലവുകള്‍ എന്നിവ വീഡിയോ സര്‍വെയിലന്‍സ് ടീമിന്റെ സഹായത്തോടെ റെക്കോര്‍ഡ് ചെയ്യുന്നതിന്റെ ചുമതലയും ഫ്‌ളൈയിങ് സ്‌ക്വാഡിനാണ്.വോട്ടര്‍മാരെ സ്വാധീനിക്കുക, ഭീഷണിപ്പെടുത്തുക, മദ്യം, ആയുധം, സ്‌ഫോടക വസ്തുക്കള്‍ എന്നിവ കടത്തുക, സാമൂഹ്യവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ എന്നിവ സംബന്ധിച്ച പരാതികളിലും ഫ്‌ളൈയിങ് സ്‌ക്വാഡ് നടപടി സ്വീകരിക്കും.
Next Story

RELATED STORIES

Share it