Idukki local

തിരഞ്ഞെടുപ്പ് ചെലവുകള്‍ക്കുള്ള പ്രതിഫലം ചെക്കായി നല്‍കണം: ഇലക്ഷന്‍ കമ്മീഷന്‍

തൊടുപുഴ: തിരഞ്ഞെടുപ്പ് ചെലവുകള്‍ക്കുള്ള പ്രതിഫലം സ്ഥാനാര്‍ഥിയുടെ അക്കൗണ്ടില്‍ നിന്നും ചെക്കായി നല്‍കണമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ നിര്‍ദ്ദേശിച്ചു.ചെക്ക് നല്‍കാന്‍ കഴിയാത്ത നിസാര ചിലവുകള്‍ക്കൊഴികെയുള്ള തുകയാണ് ചെക്കായി നല്‍കേണ്ടത്.
തിരഞ്ഞെടുപ്പില്‍ ചിലവാക്കുന്ന ചില്ലറ ചെലവുകള്‍ 20,000 രൂപയില്‍ കവിയാത്തതാണെങ്കില്‍ സ്ഥാനാര്‍ത്ഥികള്‍ക്ക് ഏതെങ്കിലും വ്യക്തിക്കോ, സ്ഥാപനത്തിനോ പണമായി നല്‍കാം.ഇത് തിരഞ്ഞെടുപ്പിന് വേണ്ടി തുടങ്ങിയ ബാങ്ക് അക്കൗണ്ടില്‍ നിന്ന് പിന്‍വലിച്ചാണ് നല്‍കേണ്ടത്.നാമനിര്‍ദ്ദേശം ചെയ്യപ്പെടുന്ന തീയതി മുതല്‍ ഫലപ്രഖ്യാപനം വരെയുള്ള തിരഞ്ഞെടുപ്പ് ചിലവുകളുടെ സത്യസന്ധമായ കണക്ക് സ്ഥാനാര്‍ത്ഥി സൂക്ഷിക്കണം.നാമനിര്‍ദ്ദേശം സമര്‍പ്പിക്കുന്ന തിയതിയിലെ ചിലവും പ്രചാരണ സാമഗ്രികള്‍ക്കുള്ളവയും നാമനിര്‍ദ്ദേശത്തിന് മുമ്പുള്ള ചെലവും നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കുമ്പോള്‍ സംഘടിപ്പിക്കുന്ന ജാഥ, റാലി എന്നിവയുടെ ചിലവുകളും സ്ഥാനാര്‍ത്ഥിയുടെ കണക്കില്‍ ഉള്‍പ്പെടുത്തണം.
സ്ഥാനാര്‍ത്ഥിയുടെ പൊതുസമ്മേളനം, ജാഥ, റാലി എന്നിവയില്‍ പ്രതിഫലം പറ്റാതെ സ്വന്തം വാഹനത്തില്‍ പങ്കെടുത്താല്‍ അതിന്റെ ചിലവ് സ്ഥാനാര്‍ത്ഥിക്ക് കണക്കില്‍ പെടുത്തേണ്ടതില്ല.
എന്നാല്‍ അത്തരം പരിപാടിയില്‍ സ്വന്തം വാഹനത്തില്‍ പങ്കെടുക്കുന്നവര്‍ സ്ഥാനാര്‍ത്ഥിക്കുവേണ്ടി കൊടികളോ, ബാനറുകളോ, പോസ്റ്ററുകളോ പ്രദര്‍ശിപ്പിച്ചാല്‍ ചിലവ് സ്ഥാനാര്‍ത്ഥിയുടെ കണക്കില്‍ ഉള്‍പ്പെടുത്തണം. കൊമേഴ്‌സ്യല്‍ രജിസ്‌ട്രേഷനുള്ള വാഹനങ്ങള്‍ സ്ഥാനാര്‍ത്ഥിയുടെ റാലിക്കോ പൊതുസമ്മേളനത്തിനോ ആയി ഉപയോഗിച്ചാല്‍ അത്തരം വാഹനങ്ങളുടെ ചിലവ് കണക്കില്‍ പെടുത്തണം.
Next Story

RELATED STORIES

Share it