തിരഞ്ഞെടുപ്പ് ചട്ടലംഘനം: സാമൂഹിക മാധ്യമങ്ങളെ നിരീക്ഷിക്കും

ഹൈദരാബാദ്: സാമൂഹിക മാധ്യമങ്ങള്‍ തിരഞ്ഞെടുപ്പ് ചട്ടലംഘനം നടത്തുന്നത് ഗൗരവമായി നിരീക്ഷിക്കുമെന്നു സംസ്ഥാന മുഖ്യ തിരഞ്ഞെടുപ്പ് ഓഫിസര്‍ രജത് കുമാര്‍. രാഷ്ട്രീയപ്പാര്‍ട്ടികളും മറ്റു ഗ്രൂപ്പുകളും സാമൂഹിക മാധ്യമങ്ങള്‍ വഴി നടത്തുന്ന എല്ലാ പ്രവര്‍ത്തനങ്ങളും തിരഞ്ഞെടുപ്പു ചട്ടത്തിന്റെ പരിധിയില്‍ വരുമെന്നും അദ്ദേഹം പറഞ്ഞു.
ഇന്റര്‍നെറ്റ് വഴിയുള്ള എല്ലാ രാഷ്ട്രീയ പ്രവര്‍ത്തനങ്ങളും നിരീക്ഷിക്കാന്‍ ഏജന്‍സിയെ നിയോഗിച്ചിട്ടുണ്ട്. സാമൂഹിക മാധ്യമങ്ങള്‍ വഴി നടക്കുന്ന എല്ലാ വിധത്തിലുള്ള തിരഞ്ഞെടുപ്പു പ്രചാരണങ്ങളും നിരീക്ഷണവിധേയമാക്കും.
ഇതില്‍ ചട്ടലംഘനം നടത്തുന്നതായി ശ്രദ്ധയില്‍പ്പെട്ടാല്‍ നടപടിയെടുക്കുമെന്നും മുഖ്യ തിരഞ്ഞെടുപ്പ് ഓഫിസര്‍ പറഞ്ഞു. സാമൂഹിക മാധ്യമങ്ങള്‍ വഴി രാഷ്ട്രീയപ്പാര്‍ട്ടികള്‍ വാഗ്ദാനങ്ങള്‍ നല്‍കുന്നതും പെരുമാറ്റച്ചട്ടത്തിന്റെ ലംഘനമായി കണക്കാക്കും. പെരുമാറ്റച്ചട്ട ലംഘനം കണ്ടെത്തുന്നതിന് തെലങ്കാന ഡിജിപി എം മഹേന്ദര്‍ റെഡ്ഡി പോലിസിലെ സൈബര്‍ വിദഗ്ധരുടെ സേവനം തിരഞ്ഞെടുപ്പു കമ്മീഷന് നല്‍കാമെന്ന് അറിയിച്ചിട്ടുണ്ട്.
അച്ചടി, ദൃശ്യ മാധ്യമങ്ങള്‍ക്കുള്ള തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം സാമൂഹിക മാധ്യമങ്ങള്‍ക്കും ബാധകമാണെന്നു മുഖ്യ തിരഞ്ഞെടുപ്പ് ഓഫിസര്‍ അറിയിച്ചു.ഡിസംബറിലാണ് തെലങ്കാനയില്‍ തിരഞ്ഞെടുപ്പ് നടക്കുന്നത്

Next Story

RELATED STORIES

Share it