Flash News

തിരഞ്ഞെടുപ്പ് കമ്മീഷന്‍ ആസ്ഥാനത്ത് എഎപി പ്രതിഷേധം



ന്യൂഡല്‍ഹി: ഇനിയുള്ള തിരഞ്ഞെടുപ്പുകളില്‍ ആര്‍ക്കാണ് വോട്ട് ചെയ്തതെന്നു കാണിക്കുന്ന വിവിപാറ്റ് സംവിധാനം വോട്ടിങ് യന്ത്രങ്ങളില്‍ ഘടിപ്പിക്കണമെന്നാവശ്യപ്പെട്ട് ആം ആദ്മി പാര്‍ട്ടി(എഎപി)യുടെ നൂറുകണക്കിന് പ്രവര്‍ത്തകര്‍ തിരഞ്ഞെടുപ്പ് കമ്മീഷന്റെ ആസ്ഥാനത്തിനു മുമ്പില്‍ പ്രകടനം നടത്തി. പ്രതിഷേധത്തില്‍ എഎപി എംഎല്‍എമാരും പാര്‍ട്ടിയുടെ പുതിയ ഡല്‍ഹി കണ്‍വീനര്‍ ഗോപാല്‍ റായിയും പങ്കെടുത്തു.
Next Story

RELATED STORIES

Share it