തിരഞ്ഞെടുപ്പ് കമ്മീഷന്‍ പുതുവിദ്യകള്‍ ആവിഷ്‌കരിച്ചു; വോട്ടര്‍മാര്‍ ഹിറ്റാക്കി

ഗുവാഹത്തി: അസം തിരഞ്ഞെടുപ്പില്‍ വോട്ടര്‍മാരെ ആകര്‍ഷിക്കാന്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ സ്വീകരിച്ച പ്രത്യേക നടപടികള്‍ ഫലംകണ്ടു. ആദ്യമായി വോട്ട് ചെയ്യാനെത്തിയ അഞ്ചുപേര്‍ക്ക് മെഡല്‍ നല്‍കിയും പ്രായമായവര്‍ക്ക് ഇരിപ്പിടങ്ങളും സൗകര്യങ്ങളും ഒരുക്കിയതുമടക്കമുള്ള അധികൃതരുടെ നടപടിയാണ് ജനങ്ങളെ ആകര്‍ഷിച്ചത്. ആദ്യമായി ബൂത്തിലെത്തിയ തനിക്ക് അധികൃതര്‍ മെഡല്‍ നല്‍കിയത് ഏറെ കൗതുകകരമാണെന്ന് 54കാരനായ ബാങ്കുടമ അരുപ് ദാസ് പറഞ്ഞു. ആദ്യമായി വോട്ടിനെത്തിയ പെണ്‍കുട്ടിക്കുള്ള അവാര്‍ഡ് ജാഹ്നവി ശര്‍മ എന്ന 22കാരിക്കു ലഭിച്ചു.
ബൂത്തിനു സമീപത്തായി വയോജനങ്ങള്‍ക്കു വിശ്രമിക്കാനും ലഘുഭക്ഷണം കഴിക്കാനുമുള്ള സൗകര്യങ്ങള്‍ ഒരുക്കിയിരുന്നു. ഇതും ജനങ്ങള്‍ കൂടുതലായി വോട്ട് ചെയ്യാനെത്തുന്നതിനു കാരണമായി. ഭിന്നശേഷിക്കാര്‍ക്കും ബൂത്തുകളില്‍ പ്രത്യേക സൗകര്യം ഒരുക്കിയിരുന്നു. യുവതീയുവാക്കള്‍ കന്നിവോട്ടിന് ഏറെ സന്തോഷത്തൊടെയാണ് ബൂത്തിലെത്തിയത്.
Next Story

RELATED STORIES

Share it