തിരഞ്ഞെടുപ്പ് കമ്മീഷണര്‍മാരുടെ നിയമനം ഹരജി സുപ്രിംകോടതി അഞ്ചംഗ ബെഞ്ചിന് വിട്ടു

ന്യൂഡല്‍ഹി: മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍, തിരഞ്ഞെടുപ്പ് കമ്മീഷണര്‍മാര്‍ എന്നിവരുടെ നിയമനത്തിനായി കൊളീജിയം മാതൃകയില്‍ സംവിധാനം വേണമെന്ന ഹരജി സുപ്രിംകോടതി അഞ്ചംഗ ബെഞ്ചിന് വിട്ടു.
ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയി, ജസ്റ്റിസ് എസ്‌കെ കൗള്‍ എന്നിവരുടെ ബെഞ്ചാണ് അനൂപ് ബരന്‍വാള്‍ നല്‍കിയ പൊതുതാല്‍പര്യ ഹരജി പരിഗണിച്ചത്. കമ്മീഷ്ണര്‍മാരുടെ നിയമനത്തില്‍ സുതാര്യത വേണമെന്നും ഇതിനായി സംവിധാനം വേണമെന്നുമാണ് ഹരജിക്കാരന്റെ ആവശ്യം. കേന്ദ്രത്തിനു വേണ്ടി ഹാജരായ അറ്റോര്‍ണി ജനറല്‍ കെ കെ വേണുഗോപാല്‍ ഇതിനെ എതിര്‍ത്തു. ഇതുവരെ ഔദ്യോഗിക പദവി കമ്മീഷണര്‍മാര്‍ ദുരുപയോഗം ചെയ്‌തെന്ന പരാതികള്‍ ഉയര്‍ന്നിട്ടില്ലെന്നു വേണുഗോപാല്‍ കോടതിയില്‍ പറഞ്ഞു.
Next Story

RELATED STORIES

Share it