Flash News

തിരഞ്ഞെടുപ്പ് കമ്മീഷണര്‍മാരുടെ തുല്യപരിഗണന; ഒന്നിനു വാദം



ന്യൂഡല്‍ഹി: രണ്ടു തിരഞ്ഞെടുപ്പ് കമ്മീഷണര്‍മാരെ മുഖ്യ തിരഞ്ഞെടുപ്പു കമ്മീഷണര്‍ക്ക് തത്തുല്യരായി പരിഗണിക്കണമെന്ന ഹരജിയില്‍ സുപ്രിംകോടതി ഡിസംബര്‍ ഒന്നിന് വാദംകേള്‍ക്കും. അഭിഭാഷകനായ അശ്വനികുമാര്‍ ഉപാധ്യായ ഫയല്‍ ചെയ്ത പൊതുതാല്‍പര്യ ഹരജിയാണു ജസ്റ്റിസുമാരായ ദീപക് മിശ്ര, എ എം ഖനില്‍കര്‍, ഡി വൈ ചന്ദ്രചൂഡ് എന്നിവരുടെ ബെഞ്ച് ഡിസംബര്‍ ഒന്നിന് വാദംകേള്‍ക്കുന്നതിനായി മാറ്റിയത്. തിരഞ്ഞെടുപ്പു കമ്മീഷണര്‍ സ്ഥാനത്തു നിന്ന് ഇവരെ മാറ്റുന്നതിനുള്ള ഉപാധികളില്‍ മാറ്റംവരുത്താന്‍ ഹരജിയില്‍ ആവശ്യപ്പെടുന്നു.
Next Story

RELATED STORIES

Share it