തിരഞ്ഞെടുപ്പ് കമ്മീഷണര്‍ ശശിധരന്‍ നായര്‍ വിരമിച്ചു

തിരുവനന്തപുരം: കാലാവധി പൂര്‍ത്തിയാക്കി കെ ശശിധരന്‍ നായര്‍ സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണര്‍ സ്ഥാനത്തു നിന്ന് ഇന്നലെ വിരമിച്ചു. 2011 ഏപ്രില്‍ 18നു സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണറായി ചുമതലയേറ്റ അദ്ദേഹം സംസ്ഥാനത്തെ അഞ്ചാമത്തെ കമ്മീഷണറാണ്. സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഓഫിസില്‍ യാത്രയയപ്പു നല്‍കി.
അടൂര്‍, പത്തനംതിട്ട കോടതികളിലെ പത്തുവര്‍ഷത്തെ അഭിഭാഷകവൃത്തിക്കുശേഷം 1985ല്‍ മുന്‍സിഫ് ആയി നിയമിതനായി. 2001ല്‍ ജില്ലാ ജഡ്ജിയായ അദ്ദേഹം കൊല്ലത്തും തിരുവനന്തപുരത്തും കോട്ടയത്തും സേവനമനുഷ്ഠിച്ചിട്ടുണ്ട്.
രാഷ്ട്രീയ വിവാദങ്ങള്‍ക്കിടെ തദ്ദേശ തിരഞ്ഞെടുപ്പ് വിജയകരമായി പൂര്‍ത്തിയാക്കാനായതിന്റെ ചാരിതാര്‍ഥ്യത്തോടെയാണ് ശശിധരന്‍ നായര്‍ പടിയിറങ്ങിയത്.
ആദ്യമായി തദ്ദേശ തിരഞ്ഞെടുപ്പില്‍ ഓണ്‍ലൈന്‍ വഴി വോട്ടര്‍പട്ടികയില്‍ പേര് ചേര്‍ക്കാന്‍ സംവിധാനമൊരുക്കിയതും ഇലക്ട്രോണിക് വോട്ടിങ് യന്ത്രം ത്രിതല പഞ്ചായത്തുകളില്‍ പരീക്ഷിച്ചതും ശശിധരന്‍ നായരുടെ നേട്ടമാണ്.
Next Story

RELATED STORIES

Share it