തിരഞ്ഞെടുപ്പ് ഏകോപനത്തിന് യുഡിഎഫ് സമിതി

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനായി യുഡിഎഫ് സംസ്ഥാനതലത്തില്‍ പ്രത്യേക സമിതി രൂപീകരിച്ചു. പി പി തങ്കച്ചന്‍ ചെയര്‍മാനും പുനലൂര്‍ മധു കണ്‍വീനറുമായ സമിതിയില്‍ ഘടകകക്ഷികളില്‍ നിന്നുള്‍പ്പെടെ പത്ത് അംഗങ്ങളുണ്ട്.
ബീമാപള്ളി റഷീദ് ( മുസ്‌ലിംലീഗ്), അറയ്ക്കല്‍ ബാലകൃഷ്ണപിള്ള (കേരളാ കോണ്‍ഗ്രസ് എം), ചാരുപാറ രവി (ജെഡിയു), സനല്‍ കുമാര്‍ (ആര്‍എസ്പി), വാക്കനാട് രാധാകൃഷ്ണന്‍ (കേരളാ കോണ്‍ഗ്രസ് ജേക്കബ്), എന്‍ പി ഷാജു (സിഎംപി), ടി ജെ സനീഷ് കുമാര്‍ (കോണ്‍ഗ്രസ്), ബി എസ് ഷിജു (കോണ്‍ഗ്രസ്) എന്നിവരാണ് സമിതിയിലെ മറ്റു അംഗങ്ങള്‍.
Next Story

RELATED STORIES

Share it