തിരഞ്ഞെടുപ്പ് അവലോകനം: സിപിഎം നേതൃയോഗം നാളെ

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിന്റെ അവലോകനത്തിനായി സിപിഎം നേതൃയോഗം നാളെ ചേരും. ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയും മുന്‍ ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ടും പങ്കെടുക്കും. പ്രതിപക്ഷനേതാവ് വിഎസ് അച്യുതാനന്ദനും പിബി അംഗം പിണറായി വിജയനും തിരഞ്ഞെടുപ്പില്‍ മല്‍സരിച്ച സാഹചര്യത്തില്‍ നിയമസഭാകക്ഷി നേതാവ് ആരാകുമെന്ന് മുന്‍കൂട്ടി പ്രഖ്യാപിക്കാന്‍ പാര്‍ട്ടിനേതൃത്വം തയ്യാറായിരുന്നില്ല. ഇക്കാര്യത്തിലും നാളെ ചേരുന്ന സംസ്ഥാന സെക്രട്ടേറിയറ്റ്, സമിതി യോഗങ്ങളില്‍ തീരുമാനമുണ്ടാവും. പാര്‍ട്ടി നേതൃത്വത്തില്‍ പിണറായിക്ക് സ്വാധീനമുണ്ടെങ്കിലും മുന്‍ മുഖ്യമന്ത്രിയും തലമുതിര്‍ന്ന നേതാവും ജനകീയനുമെന്നതിനാല്‍ വിഎസിനെയും പരിഗണിക്കാന്‍ സാധ്യതയുണ്ട്.
നിയമസഭാകക്ഷി നേതാവിനെ നിശ്ചയിക്കുന്നതില്‍ പാര്‍ട്ടിക്കുള്ളില്‍ തര്‍ക്കമുണ്ടാവാനുള്ള സാധ്യത നിലനില്‍ക്കുന്ന സാഹചര്യത്തിലാണ് കേന്ദ്ര നേതാക്കള്‍ പങ്കെടുക്കുന്നത്. ഇക്കാര്യത്തില്‍ കേന്ദ്ര നേതൃത്വം നിര്‍ദേശം മുന്നോട്ടുവയ്ക്കുമെന്നാണ് സൂചന. തുടര്‍ന്ന്, സംസ്ഥാന സമിതിയുടെ ശുപാര്‍ശ അനുസരിച്ച് അന്തിമതീരുമാനമെടുക്കും.
Next Story

RELATED STORIES

Share it