തിരഞ്ഞെടുപ്പ് അഴിമതി പുറത്ത്‌കൊണ്ടുവരുന്നവരെ സംരക്ഷിക്കും: സിഇസി

കൊല്‍ക്കത്ത: മൊബൈല്‍ ആപ്ലിക്കേഷനിലൂടെ തിരഞ്ഞെടുപ്പ് അഴിമതി പുറത്തു കൊണ്ടുവരുന്നവരുടെ പേരു വിവരങ്ങള്‍ രഹസ്യമാക്കി വയ്ക്കുമെന്നു മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ (സിഇസി) ഒ പി റാവത്ത്. ഈയിടെ നടന്ന കര്‍ണാടക നിയമസഭാ തിരഞ്ഞെടുപ്പില്‍ കമ്മീഷന്‍ (ഇസി) പരീക്ഷണാടിസ്ഥാനത്തില്‍ അവതരിപ്പിച്ച മൊബൈല്‍ ആപ്ലിക്കേഷന്‍ വഴി 780 വീഡിയോ പരാതികള്‍ ലഭിച്ചിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു.
അത്തരം വീഡിയോകള്‍ അയക്കുന്നവരുടെ വിവരങ്ങള്‍ വെളിപ്പെടുത്താതിരിക്കാന്‍ കമ്മീഷന്‍ നടപടി സ്വീകരിക്കും. തെളിവുകളോടെ പരാതികള്‍ അയക്കാന്‍ മൊബൈല്‍ ആപ് സാധാരണക്കാരനെ ശാക്തീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. കൊല്‍ക്കത്തയിലെ എംസിസിഐ സംഘടിപ്പിച്ച സംവാദത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
Next Story

RELATED STORIES

Share it