Idukki local

തിരഞ്ഞെടുപ്പ്്് ജില്ല ആര്‍ക്കൊപ്പം; കൂട്ടിയും കിഴിച്ചും മുന്നണികള്‍

തൊടുപുഴ: തദേശഭരണ സ്ഥാപനങ്ങളിലേയ്ക്കുള്ള വോട്ടെടുപ്പ് കഴിഞ്ഞതോടെ കൂട്ടിയും കിഴിച്ചും വിജയം ഉറപ്പിക്കാനുള്ള തിരക്കിലാണ് മുന്നണികള്‍. കഴിഞ്ഞ തവണത്തെ തിരഞ്ഞെടുപ്പില്‍ യു.ഡി.എഫ്്് ജില്ലാപഞ്ചായത്തിലെ 16 ഡിവിഷനുകളും സ്വന്തമാക്കി. 53 ഗ്രാമപ്പഞ്ചായത്തുകളില്‍ 41 എണ്ണം, ആകെയുള്ള എട്ട് ബ്ലോക്ക് പഞ്ചായത്തുകള്‍, തൊടുപുഴ നഗരസഭ എന്നിവ നേടിയിരുന്നു. എന്നാല്‍ ഇത്തവണ ഹൈറേഞ്ച്്് സംരക്ഷണ സമിതിയുമായുണ്ടാക്കിയ ധാരണകള്‍ ജില്ലയില്‍ മേധാവിത്വം നേടാന്‍ സാധിക്കുമെന്ന പ്രതീക്ഷയിലാണ് എല്‍ഡിഎഫ്്് എസ് എന്‍ ഡി പിയുമായുള്ള ബന്ധത്തിലുടെ ജില്ലയില്‍ നേട്ടമുണ്ടാക്കാമെന്ന പ്രതീക്ഷയിലാണ് ബിജെപി പുതുതായി രുപീകരിച്ച കട്ടപ്പന മുന്‍സിപ്പാലിറ്റിയില്‍ (പോളിങ് 78.71) പോളിങ് നടന്നപ്പോള്‍. തൊടുപുഴ മുന്‍സിപ്പാലിറ്റിയില്‍ (83.44) ശതമാനം വോട്ട്്് പോള്‍ ചെയ്തു. തൊടുപുഴയിലെ ഗുരു ഐറ്റിസി വാര്‍ഡിലാണ് മുനിസിപ്പാലി ഉയര്‍ന്ന പോളിങ് (90.31) രേഖപ്പെടുത്തിയത്്്. കുറഞ്ഞ പോളിങ് കട്ടപ്പനയിലെ പള്ളിക്കവല വാര്‍ഡിലാണ് 68.22 ശതമാനം. മുനിസിപ്പാലിറ്റി വാര്‍ഡുകളിലെ വോട്ടിങ് ശതമാനം ചുവടെ. തൊടുപുഴയിലെ വെങ്ങല്ലൂര്‍ വാര്‍ഡില്‍ (84.03)ഗുരു ഐ.റ്റി.സി വാര്‍ഡില്‍ (90.31) വേങ്ങത്താനം  വാര്‍ഡില്‍ (85.1) മഠത്തിക്കണ്ടം വാര്‍ഡില്‍ (87.79) മുന്‍സിപ്പല്‍ യു.പി സ്‌കൂള്‍ വാര്‍ഡില്‍ (88.29), അമ്പലം വാര്‍ഡില്‍ (79.4) ശതമാനം, ബി.എച്ച്.എസ് വാര്‍ഡില്‍ (87.29) ശതമാനം,വടക്കുംമുറി വാര്‍ഡില്‍ (86.43)  പെട്ടേനാട് വാര്‍ഡില്‍ (72.48) ശതമാനം, ഹോളിഫാമിലി ഹോസ്പിറ്റല്‍ വാര്‍ഡില്‍ (83.71), കല്ലുമാരി വാര്‍ഡില്‍ (80.02), കാരൂപ്പാറ വാര്‍ഡില്‍(79.55) പട്ടയംകവല (87.47)  മുതലക്കോടം (90.27), ഉണ്ടപ്ലാവ് വാര്‍ഡില്‍ (85.43) ,ബി.റ്റി.എം സ്‌കൂള്‍ വാര്‍ഡില്‍ (85.66) കുമ്മങ്കല്ല് (78.32) മലേപ്പറമ്പ് വാര്‍ഡില്‍ (88.91) കീരിക്കോട് (89.5) മുതലിയാര്‍മഠം (89.02) കോളജ്  വാര്‍ഡില്‍ (83.22), മാരാംകുന്നേല്‍(83.41) ,മുന്‍സിപ്പല്‍ ഓഫിസ് വാര്‍ഡില്‍ (78.02) കാഞ്ഞിരമറ്റം (86.58)ഒളമറ്റം വാര്‍ഡില്‍ ( 82.07 )അറയ്ക്കപ്പാറ (80.7) കോതായിക്കുന്ന്  (71.84) ചുങ്കം (77.12) നടുക്കണ്ടം ( 75.37)  പാറക്കടവ് (85.97) ശതമാനം, അമരംകാവ് (87.24) കോ-ഓപ്പറേറ്റീവ് ഹോസ്പിറ്റല്‍(80.26) റിവര്‍വ്യൂ  വാര്‍ഡില്‍ (73.72) മണക്കാട് (84.4)ശതമാനം, കട്ടപ്പന മുന്‍സിപ്പാലിറ്റിയില്‍  വാഴവര (81.67) ശതമാനം, നിര്‍മ്മലാ സിറ്റി വാര്‍ഡില്‍( 75.79),സൊസൈറ്റി വാര്‍ഡില്‍ (77.88)  കൊങ്ങിണിപ്പടവ് (82.04)വെള്ളയാംകുടി (77.25) വെട്ടിക്കുഴക്കവല(77.46) നത്തുകല്ല് വാര്‍ഡില്‍് (80.86) കല്ലുകുന്ന് വാര്‍ഡില്‍ (75.83) പേഴുംകവല (74.9) വലിയപാറ (82.61)  കൊച്ചുതോവാള നോര്‍ത്ത് വാര്‍ഡില്‍ 79.24 ശതമാനം, മൊത്തം വോട്ടര്‍മാര്‍ 872, പോള്‍ ചെയ്ത വോട്ടുകള്‍ 691. കൊച്ചുതോവാള (83.2 )ആനകുത്തി (80.24)പാറക്കടവ് വാര്‍ഡില്‍ (79.37) പുളിയന്‍മല (83.8), അമ്പലപ്പാറ (701),കട്ടപ്പന (7.44)കുന്തളംപാറ നോര്‍ത്ത്  (70.96),കുന്തളംപാറ സൗത്ത് (73.67),പള്ളിക്കവല വാര്‍ഡില്‍ (68.22 )ഇരുപതേക്കര്‍ (78.16)അമ്പലക്കവല (80.68)മേട്ടുക്കുഴി (84.41)വള്ളക്കടവ് ( 81.38)കടമാക്കുഴി വാര്‍ഡില്‍ (73.31)നരിയമ്പാറ വാര്‍ഡില്‍ (81.82),തൊവരയാ(74.24)ഐ.റ്റി.ഐ കുന്ന് (75.48),വലിയകണ്ടം (76.32)ഗവ. കോളജ് വാര്‍ഡില്‍(81.22)സുവര്‍ണ്ണഗിരി (83.93),കല്യാണത്തണ്ട് വാര്‍ഡില്‍ (77.64),മുളകരമേട് (77.21),കൗന്തി (78.13) എന്നിങ്ങനെയാണ് മുനിസിപ്പാലിറ്റിയിലെ പോളിങ് ശതമാനം.
Next Story

RELATED STORIES

Share it