kannur local

തിരഞ്ഞെടുപ്പില്‍ ശുഭപ്രതീക്ഷകളോടെ എസ്.ഡി.പി.ഐ.

കണ്ണുര്‍: തദ്ദേശ തിരഞ്ഞെടുപ്പില്‍ ജില്ലയില്‍ ശക്തി തെളിയിക്കാനുറച്ച് എസ്.ഡി.പി.ഐ. പുതുതായി രൂപീകരിച്ച കണ്ണൂര്‍ കോര്‍പറേഷനിലും നാല് നഗരസഭകളിലും 30 ഗ്രാമപ്പഞ്ചായത്തുകളിലും കണ്ണട ചിഹ്്‌നത്തിലാണു എസ്.ഡി.പി.ഐ. ജനവിധി തേടുന്നത്.ഒന്നാം ഘട്ടത്തില്‍ ഏതാനും സ്ഥാനാര്‍ഥികള്‍ ഇന്നലെ പത്രിക നല്‍കി. പാര്‍ട്ടിക്കു സ്വാധീനമുള്ള സ്ഥലങ്ങളില്‍ സ്വന്തം സ്ഥാനാര്‍ഥിയുംമറ്റിടങ്ങളില്‍ പൊതു സ്വതന്ത്രനെയുമാണു രംഗത്തിറക്കുന്നത്.കണ്ണൂര്‍ കോര്‍പറേഷന്‍, ഇരിട്ടി, തലശ്ശേരി നഗരസഭകളിലുംഅക്കൗണ്ട് തുറക്കാനാവുമെന്ന ശുഭപ്രതീക്ഷയുണ്ടെന്നു നേതാക്കള്‍ അറിയിച്ചു. ജില്ലാ സെക്രട്ടറിയും നിലവില്‍ മാരായ കെ പി സുഫീറ,ഹാറൂണ്‍ കടവത്തൂര്‍ തുടങ്ങിയവരും മല്‍സരരംഗത്തുണ്ട്.തലശ്ശേരി നഗരസഭയില്‍ എസ്.ഡി.പി.ഐയുടെ നാലു സ്ഥാനാര്‍ഥികള്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു.

ടി കെ ഫൈസല്‍(ബാലം), കെ വി സമീറ(തലായ്), സി എച്ച് മറിയു(കൈവട്ടം), കെ സജനി(മട്ടാമ്പ്രം) എന്നിവരാണ് ഇന്നലെ ഉച്ചയോടെ പത്രിക സമര്‍പ്പിച്ചത്. മട്ടാമ്പ്രത്തെ എസ്.ഡി.പി.ഐ. മണ്ഡലം ഓഫിസില്‍ നിന്നു പ്രകടനമായെത്തിയാണ് വരണാധികാരി കൂടിയായ ജില്ലാ രജിസ്ട്രാര്‍(ജനറല്‍) മോഹന്‍രാജ് മുമ്പാകെ പത്രിക നല്‍കിയത്. നഗരസഭയിലെ 12 വാര്‍ഡുകളില്‍ എസ്.ഡി.പി.ഐ. സ്ഥാനാര്‍ഥികള്‍ മല്‍സരിക്കുന്നുണ്ട്. എട്ട് സ്ഥാനാര്‍ഥികള്‍ ഇന്നു നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കും. പ്രകടനത്തിനു സി കെ ഉമര്‍ മാസ്റ്റര്‍, മണ്ഡലം പ്രസിഡന്റ് എ സി ജലാലുദ്ദീന്‍, മന്‍ഷൂദ്, അശ്ഫാഖ് നേതൃത്വം നല്‍കി. ചിറക്കല്‍ പഞ്ചായത്തിലെ അഞ്ചാം വാര്‍ഡില്‍ മല്‍സരിക്കുന്ന എസ്.ഡി.പി.ഐ. സ്ഥാനാര്‍ഥി ടി കെ നവാസും ഇന്നലെ പത്രിക നല്‍കി. കഴിഞ്ഞ തവണ ഏഴാംവാര്‍ഡില്‍നിന്നു ജനവിധി നേടിയ ടി കെ നവാസ് രണ്ടാം സ്ഥാനത്തെത്തിയിരുന്നു.
Next Story

RELATED STORIES

Share it