തിരഞ്ഞെടുപ്പില്‍ കൃത്രിമം നടന്നതായി വിദ്യാര്‍ഥികള്‍

ന്യൂഡല്‍ഹി: ഡല്‍ഹി സര്‍വകലാശാലാ വിദ്യാര്‍ഥി യൂനിയന്‍ തിരഞ്ഞെടുപ്പില്‍ കൃത്രിമത്വം നടന്നതായി വിദ്യാര്‍ഥികള്‍. എബിവിപി തോല്‍ക്കുമെന്നു വന്ന സാഹചര്യത്തില്‍ അധികൃതര്‍ തിരഞ്ഞെടുപ്പ് അട്ടിമറിക്കാന്‍ ശ്രമിക്കുകയാണെന്നാണു വിദ്യാര്‍ഥികളുടെ ആരോപണം.
വോട്ടിങ് യന്ത്രത്തിലെ തകരാറുകള്‍ മൂലം രണ്ടു മണിക്കൂറോളം വോട്ടെണ്ണല്‍ തടസ്സപ്പെട്ടിരുന്നു.
എന്‍എസ്‌യുഐയുടെ പ്രസിഡന്റ് സ്ഥാനാര്‍ഥി മുന്നിട്ടു നില്‍ക്കുന്നതിനിടയിലാണ് ഇവിഎം തരാറിനെ തുടര്‍ന്നു ഫലമെണ്ണല്‍ നിര്‍ത്തിവച്ചത്. ഇതോടെ എന്‍എസ്‌യുഐയും എബിവിപി പ്രവര്‍ത്തകരും തമ്മില്‍ വാക്കേറ്റമുണ്ടായി. വിശദമായ ചര്‍ച്ചകള്‍ക്കു ശേഷമാണു വോട്ടെണ്ണല്‍ വീണ്ടും തുടങ്ങാന്‍ തീരുമാനിച്ചതെന്നു സര്‍വകലാശാലാ തിരഞ്ഞെടുപ്പ് ഓഫിസര്‍ അറിയിച്ചു. എല്ലാ സ്ഥാനാര്‍ഥികളും തീരുമാനത്തോട് യോജിച്ചതായി അധികൃതര്‍ അറിയിച്ചു.
കനത്ത സുരക്ഷയില്‍ നടന്ന തിരഞ്ഞെടുപ്പില്‍ 44.46 ശതമാനം പോളിങാണ് രേഖപ്പെടുത്തിയത്. 52 കേന്ദ്രങ്ങളില്‍ വോട്ടെടുപ്പ് നടന്നു. 23 മല്‍സരാര്‍ഥികളാണ് രംഗത്തുണ്ടായിരുന്നത്.

Next Story

RELATED STORIES

Share it