Flash News

തിരഞ്ഞെടുപ്പില്‍ ആര്‍ജെഡിയെ തേജസ്വി നയിക്കുമെന്നു ലാലു



പട്‌ന: ബിഹാറിലെ അടുത്ത നിയമസഭാ തിരഞ്ഞെടുപ്പില്‍ തേജസ്വി യാദവ് ആര്‍ജെഡിയെ നയിക്കുമെന്നു പാര്‍ട്ടി നേതാവ് ലാലുപ്രസാദ് യാദവ് സൂചിപ്പിച്ചു. ലാലുവിന്റെ ഇളയ മകനാണു തേജസ്വി യാദവ്. ബിഹാറില്‍ തേജസ്വിയുടെ നേതൃത്വത്തില്‍ ആര്‍ജെഡി അടുത്ത സര്‍ക്കാര്‍ രൂപീകരിക്കുമെന്ന പാര്‍ട്ടി അധ്യക്ഷന്‍ രാമചന്ദ്ര പര്‍വെയുടെ പരാമര്‍ശത്തെക്കുറിച്ച് ചോദിച്ചപ്പോഴാണു ലാലു ഇക്കാര്യം സൂചിപ്പിക്കുന്നത്. നേതൃശേഷിയിലും വാക്‌വൈഭവത്തിലും മുന്നിലാണു തേജസ്വി. തന്റെ മകനായതു കൊണ്ടല്ല ഇതു പറയുന്നത്-ലാലു പറഞ്ഞു. 28കാരനായ തേജസ്വി യാദവ്് ബിഹാറിലെ ആര്‍ജെഡി ജെഡിയു-കോണ്‍ഗ്രസ് സഖ്യ സര്‍ക്കാരില്‍ ഉപമുഖ്യമന്ത്രിയായിരുന്നു. അതേസമയം പാര്‍ട്ടിയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയെ സംബന്ധിച്ച് ഇപ്പോള്‍ പറയാനാവില്ലെന്ന് ആര്‍ജെഡി ദേശീയ ഉപാധ്യക്ഷന്‍ രഘുവംശ പ്രസാദ്‌സിങ് പറഞ്ഞു. അതിനിടെ ലാലുവിന്റെ പ്രസ്താവന കുടുംബ ഭരണത്തിനുള്ള അംഗീകാരമാണെന്നു ബിജെപി ബിഹാര്‍ ഘടകം അധ്യക്ഷന്‍ നിത്യാനന്ദ് റായ് പറഞ്ഞു.
Next Story

RELATED STORIES

Share it