Flash News

തിരഞ്ഞെടുപ്പിലെ തോല്‍വി; ബി.ജെ.പി ബീഹാറില്‍ വര്‍ഗ്ഗീയ കാര്‍ഡ് ഇറക്കുന്നു

തിരഞ്ഞെടുപ്പിലെ തോല്‍വി;  ബി.ജെ.പി ബീഹാറില്‍  വര്‍ഗ്ഗീയ കാര്‍ഡ് ഇറക്കുന്നു
X
bihar

പാട്‌ന: നിയമസഭാ തിരഞ്ഞെടുപ്പില്‍ വമ്പന്‍ തോല്‍വിയേറ്റു വാങ്ങിയ ബി.ജെ.പി ബീഹാറില്‍ വേരുറപ്പിക്കാന്‍ തങ്ങളുടെ സ്ഥിരം കാര്‍ഡായ വര്‍ഗ്ഗീയത ഇറക്കുന്നു. പ്രധാനമന്ത്രിയെ ഇറക്കി പ്രചാരണം നടത്തിയിട്ടും വിജയം എത്തിപ്പിടിക്കാത്തതിനെ തുടര്‍ന്നാണ് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഇറക്കിയ വര്‍ഗ്ഗീയ സംഘര്‍ഷങ്ങളിലൂടെ നേട്ടം കൊയ്യാമെന്ന് ബി.ജെ.പി കരുതുന്നത്. ബുധനാഴ്ച റോഡപകടത്തെ തുടര്‍ന്നുണ്ടായ സംഘര്‍ഷത്തില്‍ വൈശാലി ജില്ലയില്‍ രണ്ടുപേരാണ് കൊല്ലപ്പെട്ടത്.

വൈശാലിയിലെ ലാല്‍ഗഞ്ചില്‍ ചൊവ്വാഴ്ച ഉണ്ടായ വാഹനാപകടമാണ് പ്രശ്‌നങ്ങള്‍ക്ക് നിദാനം. 19 വയസ്സുകാരനായ മുഹമ്മദ് റിസ്‌വാന്‍ എന്ന യുവാവിന്റെ പിക്ക്പ്പ് വാന്‍ നിയന്ത്രണം വിട്ട് ഇടിച്ച് 65 വയസ്സുകാരനും ആറുമാസം പ്രായമുള്ള ഇയാളുടെ പേരകുട്ടിയും മരിച്ചിരുന്നു. ഇതേ തുടര്‍ന്ന് പ്രദേശത്ത് വന്‍ സംഘര്‍ഷമാണ് ഉടലെടുത്തത്. അപകടത്തെ തുടര്‍ന്ന്  റിസ്‌വാനെ ജനക്കൂട്ടം മര്‍ദ്ദിച്ചു. എന്നാല്‍ പോലിസ് ഇയാളെ രക്ഷപ്പെടുത്തി പിന്നീട് കസ്റ്റഡിയിലെടുക്കുകയായിരുന്നു.
ഒരു വൃദ്ധയെയും റിസ്‌വാന്റെ വണ്ടി ഇടിച്ചിരുന്നുവെന്ന് പിറ്റേ ദിവസം ചിലര്‍ പ്രചരിപ്പിച്ചതാണ് പ്രശ്‌നം കൂടുതല്‍ സങ്കീര്‍ണ്ണമായത്. തുടര്‍ന്ന് ഒരു വിഭാഗം ആളുകള്‍ സംഘടിക്കുകയും റിസ്‌വാന്റെ വീട് ആക്രമിക്കുകയും ചെയ്തു. തുടര്‍ന്നുണ്ടായ സംഘര്‍ഷത്തില്‍ നിരവധി വീടുകള്‍ അഗ്നിക്കിരയായി. പിന്നീട് ഉണ്ടായ പോലിസ് ലാത്തിചാര്‍ജ്ജില്‍ നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. സംഘര്‍ഷം നിയന്ത്രിക്കാന്‍ നടത്തിയ പോലിസ് വെടിവയ്പ്പില്‍ 17 വയസ്സുകാരന്‍ രാകേഷും  ഒരു പോലിസ് ഉദ്ദ്യോഗസ്ഥനും കൊല്ലപ്പെട്ടിരുന്നു.
ഒരു കൂട്ടര്‍ നടത്തിയ കിംവതന്തിയുടെ പേരിലാണ് പ്രദേശത്ത് സംഘര്‍ഷം രൂക്ഷമായത്. ഇതിനു പിന്നില്‍ ബി.ജെ.പിക്കാരാണെന്ന വാദം ശക്തമാണ്. ഇരുവിഭാഗം തമ്മിലുള്ള സംഘര്‍ഷത്തിന് താല്‍ക്കാലിക അയവ് വന്നെങ്കിലും രണ്ടു വിഭാഗത്തെ വര്‍ഗ്ഗീയമായി വേര്‍തിരിക്കാന്‍ സംഘര്‍ഷത്തിന് കാരണമായി . മരിച്ചവര്‍ക്ക് ബീഹാര്‍ സര്‍ക്കാര്‍ ധനസഹായം വാഗ്ദാനം ചെയ്തിട്ടുണ്ട്.
Next Story

RELATED STORIES

Share it