തിരഞ്ഞെടുപ്പിന് ഇനി പുറത്താക്കല്‍ നാടകവും

തിരഞ്ഞെടുപ്പിന് ഇനി പുറത്താക്കല്‍ നാടകവും
X
susupend

കോഴിക്കോട് : ഡിസിസി മാഷിന്‌ ഒറ്റ പണിയേ ഉള്ളു ഇപ്പോള്‍, ഹാജര്‍ പട്ടിക നോക്കുക, പുറത്താക്കുക. പുറത്താക്കിയ ലെറ്റര്‍പാഡില്‍ ഒപ്പു വയ്ക്കാന്‍ ഡിസിസി ഓഫിസില്‍ പ്രത്യേക ഹെല്‍പ് ഡെസ്‌ക് തന്നെ ആരംഭിച്ചുപോലും. ഒന്റെ മാഷെ ഇങ്ങളെ ഇങ്ങിനെ പുറത്താക്കിയാല്‍ തിരഞ്ഞെടുപ്പ് കഴിഞ്ഞാല്‍ ഈ പാര്‍ട്ടി കൊണ്ടു നടക്കാന്‍ ആരുണ്ടാവും?. അതിലൊന്നും ശങ്ക വേണ്ട. ഇതൊക്കെ ഞമ്മളെ ഒരു അടവാണു സാഹിബേ, മലയാളത്തില്‍ പറഞ്ഞാല്‍ പുറത്താക്കല്‍ നാടകം. കഴിഞ്ഞ പഞ്ചായത്ത് തിരഞ്ഞെടുപ്പ് കാലത്ത് പുറത്താക്കിയവരെ ഇതാ വീണ്ടും പുറത്താക്കിയിരിക്കുന്നു. അതിന് അയാളെ എന്നാണു പാര്‍ട്ടിയില്‍ എടുത്തത് എന്നൊന്നും ചോദിക്കരുത്. പൂറത്താക്കും പിന്നീം പുറത്താക്കും, പിന്നീം പുറത്താക്കും. എന്നാലും ഈ പഹയന്‍മാര്‍ പഠിക്കില്ല. പുറത്താക്കിയവര്‍ ഡിസിസി പ്രസിഡന്റെ തന്നെ പാര്‍ട്ടിയില്‍ നിന്നും പറത്താക്കി എന്ന പ്രസ്താവന ഇറക്കാനും മടിക്കല്ല. അങ്ങിനെയാണ് കോണ്‍ഗ്രസ് പാര്‍ട്ടിയിലെ പുറത്താക്കല്‍. പുറത്തായവര്‍ പൂറത്താക്കിയവനെ പുറത്താക്കും. മ്മളെ കോണ്‍ഗ്രസിലെ വിമത ശല്ല്യവും യുഡിഎഫിലെ തമ്മില്‍തല്ലും കൂടിയായപ്പോള്‍ സസ്‌പെന്റെ ലെറ്റര്‍ ഒരു പൂല്ലാണ് പാര്‍ട്ടിക്കാര്‍ക്ക്. വലിയ സസ്‌പെന്‍ഷന്‍ കെപിസിസിയാണു നടത്തുക. വലിയ സസ്‌പെന്‍ഷനും ജില്ലയിലെത്തിയിട്ടുണ്ട്. സിപിഎമ്മിനോട് ചേര്‍ന്ന തിരഞ്ഞെടുപ്പില്‍ കൈപിടിച്ചതിനാണ് കെപിസിസിയുടെ ആദ്യ പുറത്താക്കല്‍. ഇത് കുറച്ച് കടുപ്പമുള്ളതായി. ചിലയിടത്ത്‌  മണ്ഡലം കമ്മിറ്റികളെ അപ്പാടെ പിരിച്ചുവിട്ടാണു പാര്‍ട്ടി സൂധീര നടപടിയെടുത്തത്. ഇവിടെ പാര്‍ട്ടിയുടെ ഒരു നോട്ടീസ് ഓട്ടിക്കാന്‍ പോലും ആളില്ലത്ര. മറ്റൊരു പുറത്താക്കല്‍ വ്യക്തികളെ തിരഞ്ഞെുപിടിച്ചുള്ളതാണ്. ഇത് ഡിസിസിയുടെ വകയാണ്. ലീഗ്-കോണ്‍ഗ്രസ് സൗഹൃദമല്‍സരമെന്ന പേരില്‍ പൊരിഞ്ഞ പോരിന് യുഡിഎഫ് പുറപ്പെടുവിച്ച മാര്‍ഗരേഖ ലംഘിച്ചതിനാണു പുറത്താക്കല്‍. അര്‍ക്കെങ്കിലും ആരെയെങ്കിലും പുറത്താക്കാനുണ്ടാങ്കില്‍ പാര്‍ട്ടി ആസ്ഥാനത്ത് വരീന്‍, പുറത്താക്കിയ ഉത്തരവും കൈപറ്റി മടങ്ങാം. ഖദറുകാരെ പുറത്താക്കി എന്നു കരുതി സാഹീബീങ്ങള്‍ ചിരിക്കൊന്നും വേണ്ടാ, വോട്ട് പെട്ടിയാലായിട്ട് ഞമ്മള് ഡിസിസി ആസ്ഥാനത്ത് മെംബര്‍ഷിപ്പ് വിതരണ അദാലത്ത് തന്നെ നടത്തും. എല്ലാ പുറത്താക്കലും വണ്‍ടൈം സെറ്റില്‍മെന്റിലൂടെ തീര്‍പ്പാക്കുക തന്നെ ചെയ്യും. ഇനി ലീഗ് മാഷും പുറത്താക്കിലിന് അത്ര മോശക്കാരനുമൊന്നുമല്ല, ഒറ്റയടിക്ക് അമ്പതു പേരെയൊക്കെ പിടിലിക്ക് പിടിച്ച് പുറത്താക്കി കഴിവ് കാണിച്ചുട്ടുണ്ട്. കോയമാരെ ഇങ്ങള് ബേജാറാകണ്ട, ഈ പുലിവാലൊക്കെ കഴിഞ്ഞ് ഇങ്ങള് പാണാക്കാട്ടേക്ക് വണ്ടികേറിക്കോളീ, പുറത്താക്കിയവര്‍ക്കെല്ലാം ഞമ്മള് ആശീര്‍വാദവും തകൃരും കൂട്ടത്തില്‍ അടുത്ത അഞ്ചു കൊല്ലത്തേക്കുള്ള മെംബര്‍ഷിപ്പും തരും.
Next Story

RELATED STORIES

Share it