kozhikode local

തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് ജില്ലയില്‍ ഡ്രൈഡേ പ്രഖ്യാപിച്ചു

കോഴിക്കോട്: തദ്ദേശസ്വയംഭരണ തിരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പ്, വോട്ടെണ്ണല്‍ ദിവസങ്ങളില്‍ സംസ്ഥാനത്ത് ഡ്രൈ ഡേ പ്രഖ്യാപിച്ച് സര്‍ക്കാര്‍ ഉത്തരവായി. ആദ്യഘട്ടത്തില്‍ നവമ്പര്‍ രണ്ടിന് വോട്ടെടുപ്പ് നടക്കുന്ന കോഴിക്കോട് ഉള്‍പ്പെടെയുള്ള ജില്ലകളില്‍ ഒക്ടോബര് 31ന് വൈകുന്നേരം അഞ്ച് മണി മുതല്‍ നവമ്പര്‍ രണ്ട് വൈകുന്നേരം അഞ്ച് മണിവരെയാണ് ഡ്രൈ ഡേ.
ഇതിനുപുറമെ വോട്ടെണ്ണല്‍ ദിനമായ നവംബര്‍ ഏഴിനും ഡ്രൈ ഡേ ആയിരിക്കും. ഈ ദിനങ്ങളില്‍ മദ്യം വില്‍ക്കുന്ന കടകള്‍, ഹോട്ടലുകള്‍, റസ്റ്റാറന്റുകള്‍, ക്ലബ്ബുകള്‍, മറ്റ് സ്ഥാപനങ്ങള്‍ എന്നിവ അടച്ചിടും. വ്യക്തികള്‍ മദ്യം സൂക്ഷിച്ച് വയ്ക്കാനും പാടില്ല. ഇതിനു പുറമെ ഡ്രൈ ഡേകളില്‍ പോളിങ് ഏരിയക്ക് ചുറ്റുമുള്ള ഹോട്ടല്‍, സത്രം, കടകള്‍ തുടങ്ങിയ പൊതു- സ്വകാര്യ സ്ഥലങ്ങളില്‍ മദ്യമോ ലഹരി വസ്തുക്കളോ വില്‍ക്കാനോ വിതരണം ചെയ്യാനോ പാടില്ല. എക്‌സൈസ് കമ്മീഷണര്‍ക്കാണ് ഇതിനാവശ്യമായ കരുതല്‍ നടപടികള്‍ സ്വീകരിക്കുന്നതിനുള്ള ചുമതല.
Next Story

RELATED STORIES

Share it