malappuram local

തിരഞ്ഞെടുപ്പിനിടെ കേക്കുമേളയും

ചങ്ങരംകുളം: വിവിധ രാഷ്ട്രീയപ്പാര്‍ട്ടികളുടെ പതാകയുടെ നിറങ്ങളില്‍ കേക്ക് തയ്യാറാക്കിയത് കൗതുകമായി. ചങ്ങരംകുളം മൂപ്പന്‍സ് ബേക്കറിയാണ് വിവിധപ്പാര്‍ട്ടികളുടെ സ്ഥാനാര്‍ഥികളെ പങ്കെടുപ്പിച്ചുകൊണ്ട് കേക്ക് മേള നടത്തിയത്. കോണ്‍ഗ്രസ്, സിപിഎം, മുസ്‌ലിംലീഗ്, എസ്ഡിപിഐ, ബിജെപി, വെല്‍ഫെയര്‍ പാര്‍ട്ടി തുടങ്ങിയ പാര്‍ട്ടികളുടെ പതാകയുടെ വര്‍ണങ്ങളിലാണ് കേക്കൊരുക്കിയത്. പ്രദേശത്തെ മുഴുവന്‍ രാഷ്ട്രീയപ്പാര്‍ട്ടി പ്രതിനിധികളെയും പങ്കെടുപ്പിച്ചുള്ള കേക്ക് മേള വീക്ഷിക്കാന്‍ ധാരാളം പേര്‍ എത്തിയിരുന്നു.
Next Story

RELATED STORIES

Share it