Pathanamthitta local

തിരഞ്ഞെടുപ്പിനായി സര്‍ക്കാര്‍ അനുവദിച്ചത് 92 കോടി; ചെലവായത് 86,07,69,704 രൂപ

പത്തനംതിട്ട: 2015 നവംബര്‍ രണ്ട്, അഞ്ച് തിയ്യതികളില്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ തിരഞ്ഞെടുപ്പിനായി കേരളത്തിലെ 2,51,08,536 വോട്ടര്‍മാര്‍ക്കായി ചെലവ് ചെയ്യാന്‍ സര്‍ക്കാര്‍ അനുവദിച്ചത് 92 കോടി രൂപയെന്നു വിവരാവകാശ രേഖ. 92 കോടിയില്‍ 2015 ഡിസംബര്‍ 31 വരെ 86,07,69,704/- രൂപ ചെലവായതായും വിവരാവകാശ രേഖ വ്യക്തമാക്കുന്നു.
14 ജില്ലകളിലെയും തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥന്മാര്‍ക്കായി 49,59,43,419 രൂപ, അച്ചടി വകുപ്പ് 2,04,67,389/ സ്റ്റേഷനറി വകുപ്പ് 5,28,24,452/ രൂപ, സ്റ്റേറ്റ് ഡീലിമിറ്റേഷന്‍ കമ്മീഷന്‍ 10,00,464/ രൂപ.
ബിഎസ്എന്‍എല്‍ 59,31,531/ രൂപ, കെല്‍ട്രോണ്‍ 52,58,965/ രൂപ, പോലിസ് വകുപ്പ് 25,25,00,000/ രൂപ, ഗ്രാമലക്ഷ്മി മുദ്രാലയം 42,62,415/ രൂപ, ടൈംസ് എന്‍ജിനീയറിങ് 36,17,455/ രൂപ, മൈസൂര്‍ പെയിന്റ് ആന്റ് വാര്‍ണിഷ് ലിമിറ്റഡ് 1,35,69,098, ഐഡിയല്‍ കോര്‍ട്ടേജ് ഇന്‍ഡസ്ട്രീസ് 2,96,267/ രൂപ, പേപ്പര്‍ സീലുകള്‍ 2,01,622/ രൂപ, ഐടി മിഷന്‍ 24,000/, ഐകെഎം 5,30,000/ രൂപ, എന്‍ഐസി 5823/ രൂപ, ഐആന്റ് പിആര്‍ഡി 35,000/രൂപ, വക്കീല്‍ ഫീസ് 21,86,000/ രൂപ, ഓഫിസ് ചെലവുകള്‍ 21,15,804/ രൂപ എന്നിങ്ങനെയാണ് തിരഞ്ഞെടുപ്പ് ചെലവുകള്‍ക്കായി വിവിധ വകുപ്പുകള്‍ക്കായി വീതിച്ചു നല്‍കിയിരിക്കുന്ന തുകയുടെ കണക്കുകള്‍.
ചെലവായ തുകയുടെ ബാക്കി വന്ന 5,92,30,296/ രൂപ പൊതു തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടുള്ള ശേഷിക്കുന്ന ചെലവുകള്‍ക്ക് വിനിയോഗിക്കാനുള്ളതെന്നുമാണ് തിരഞ്ഞെടുപ്പ് കമ്മീഷന്‍ അപേക്ഷകനു നല്‍കിയിരിക്കുന്ന മറുപടി.
തിരഞ്ഞെടുപ്പിനായി സര്‍ക്കാര്‍ അനുവദിച്ചതും ചെലവഴിച്ചതും സംബന്ധിച്ച് വിവരങ്ങള്‍ ആരാഞ്ഞുകൊണ്ട് വിവരാവകാശ പ്രവര്‍ത്തകനായ റഷീദ് ആനപ്പാറ നല്‍കിയ അപേക്ഷയ്ക്ക് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഓഫിസിലെ വിവരാവകാശ ഉദ്യോഗസ്ഥന്‍ നല്‍കിയ മറുപടിയിലൂടെയാണ് ഈ വിവരങ്ങള്‍ വെളിവായത്.
Next Story

RELATED STORIES

Share it