തിരച്ചില്‍ പത്തു ദിവസം കൂടി തുടരണമെന്ന് സര്‍ക്കാര്‍

തിരുവനന്തപുരം: ഓഖി ചുഴലിക്കാറ്റില്‍പ്പെട്ട് കടലില്‍ കാണാതായ മല്‍സ്യത്തൊഴിലാളികള്‍ക്കായുള്ള തിരച്ചില്‍ പത്തു ദിവസം കൂടി തുടരണമെന്ന് വിവിധ സേനാവിഭാഗങ്ങള്‍ക്ക് സര്‍ക്കാര്‍ നിര്‍ദേശം നല്‍കി. നിരവധി പേരെ കണ്ടെത്താനുണ്ടെന്ന മല്‍സ്യത്തൊഴിലാളികളുടെ പരാതികളെ തുടര്‍ന്നാണ് തിരച്ചില്‍ തുടരാന്‍ സര്‍ക്കാര്‍ ആവശ്യപ്പെട്ടത്. നിരവധി വള്ളങ്ങളും ബോട്ടുകളും കടലില്‍ ഒഴുകിനടക്കുന്നതായി നാവികസേന സര്‍ക്കാരിനെ അറിയിച്ചു. ഇതിന്റെ അടിസ്ഥാനത്തില്‍ ഇവ വീണ്ടെടുക്കാനായി ക്രെയിനുള്ള കപ്പലുകള്‍ കൊണ്ടുവരാനുള്ള ശ്രമം സര്‍ക്കാര്‍ ആരംഭിച്ചിട്ടുണ്ട്. നിലവിലുള്ളതിനു പുറമേ മല്‍സ്യത്തൊഴിലാളികളെ ഉള്‍പ്പെടുത്തി രണ്ടു കപ്പലുകള്‍ കൂടി തിരച്ചില്‍ നടത്തും. അതിനിടെ, ഒരു തൊഴിലാളിയുടെ മൃതദേഹം കൂടി ഇന്നലെ തീരദേശ സേന കണ്ടെത്തി. ആലപ്പുഴ അര്‍ത്തുങ്കലില്‍ നിന്ന് ലഭിച്ച മൃതദേഹം തിരിച്ചറിയാന്‍ കഴിഞ്ഞിട്ടില്ല. ഇതോടെ മരിച്ചവരുടെ എണ്ണം 39 ആയി. തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ സൂക്ഷിച്ചിരുന്ന ഒരു മൃതദേഹം ഡിഎന്‍എ പരിശോധനയിലൂടെ തിരിച്ചറിഞ്ഞു. അടിമലത്തുറ ഷിബു ഹൗസില്‍ ദേവദാസിന്റെ മകന്‍ സേസിലെന്റി(58)നെയാണ് തിരിച്ചറിഞ്ഞത്.
Next Story

RELATED STORIES

Share it