ernakulam local

തിരച്ചിലിനായി മുനമ്പത്ത് നിന്നും ഏഴു ബോട്ടുകള്‍ പുറപ്പെട്ടു

വൈപ്പിന്‍: ഓഖി ചുഴലിക്കാറ്റിനെ തുടര്‍ന്ന് കാണാതായ മല്‍സ്യതൊഴിലാളികള്‍ക്കും മത്സ്യബന്ധനയാനങ്ങള്‍ക്കും വേണ്ടി തിരച്ചില്‍ നടത്താന്‍ ഗോവന്‍ കടലിലേക്ക് മുനമ്പത്ത് നിന്നും 35 തൊഴിലാളികളുമായി ഏഴു മത്സ്യബന്ധന ബോട്ടുകള്‍ പുറപ്പെട്ടു. പതിനഞ്ച്  ദിവസത്തേക്കുള്ള ഭക്ഷണവും മറ്റ് സാമഗ്രികളും കരുതിയാണ് തിരച്ചിലിനായി ഇവര്‍ പുറപ്പെട്ട—ത്. കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത് മുഖ്യമന്ത്രിയുടെ ചേംബറില്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥന്‍മാരും ഫിഷറീസ് മന്ത്രിയും ബോട്ടുടമാ സംഘം പ്രതിനിധികളും കൂടി യോഗം ചേര്‍ന്ന് എടുത്ത തീരുമാനപ്രകാരമാണ് മുനമ്പത്ത് നിന്നും ഏഴു ബോട്ടുകള്‍ തിരച്ചിലിനായി പോയിട്ടുള്ളതെ് മുനമ്പം  ബോട്ട് ഓണേഴ്‌സ് ആന്റ് ഓപ്പറേറ്റേഴ്‌സ് കോ-ഓഡിനേഷന്‍ കമ്മിറ്റി ചെയര്‍മാന്‍ പി പി ഗിരീഷ് പറഞ്ഞു. ചൊവ്വാഴ്ച രാവിലെ മുനമ്പം ഹാര്‍ബറില്‍ നിന്നും പുറപ്പെട്ട ബോട്ടുകള്‍ ബോട്ട്് ഓണേഴ്‌സ് ആന്റ് ഓപറേറ്റേഴ്‌സ് കോ-ഓഡിനേഷന്‍ കമ്മിറ്റി ചെയര്‍മാന്‍ പി പി ഗിരീഷ് ഫഌഗ് ഓഫ് ചെയ്തു. മറൈന്‍, ഫിഷറീസ് ഉദ്യോ ഗസ്ഥന്മാരായ പ്രദീഷ്, റഹ്മാന്‍, കൃഷ്ണകുമാര്‍  സംഘത്തെ യാത്രായാക്കാന്‍ എത്തി.
Next Story

RELATED STORIES

Share it