തിരക്കിട്ടല്ല ഇംപീച്ച്‌മെന്റ് നോട്ടീസ് തള്ളിയത്: ഉപരാഷ്ട്രപതി

ന്യൂഡല്‍ഹി: ചീഫ് ജസ്റ്റിസ് ദീപക് മിശ്രയ്ക്ക് എതിരായ ഇംപീച്ച്‌മെന്റ് നോട്ടീസ് തടഞ്ഞ തീരുമാനം തിടുക്കത്തിലെടുത്തതല്ലെന്ന് രാജ്യസഭാ അധ്യക്ഷന്‍ വെങ്കയ്യ നായിഡു. നോട്ടീസ് തള്ളാനുള്ള സ്വാതന്ത്ര്യമുണ്ട്.സാധ്യമായതില്‍ ഏറ്റവും നല്ല രീതിയിലാണ് താന്‍ കടമ നിര്‍വഹിച്ചത്- നായിഡുവിനെ ഉദ്ധരിച്ച് ഔദ്യോഗികവൃത്തങ്ങള്‍ അറിയിച്ചു. ഇംപീച്ച്‌മെന്റ് പ്രമേയം തള്ളിയതിന് ഒരു ദിവസം പിന്നാലെയാണ് നായിഡുവിന്റെ പ്രതികരണം. ഭരണഘടനയിലെ വ്യവസ്ഥകളും 1968ലെ ജഡ്ജസ് എന്‍ക്വയറി ആക്റ്റും പാലിച്ചാണ് തന്റെ തീരുമാനമെന്നും അദ്ദേഹം പറഞ്ഞു.
Next Story

RELATED STORIES

Share it