തിയേറ്ററുകള്‍ അനിശ്ചിതകാല സമരത്തിലേക്ക്

കൊച്ചി: സാംസ്‌കാരിക പ്രവര്‍ത്തക ക്ഷേമനിധിക്കുള്ള വിഹിതമായി സിനിമാ ടിക്കറ്റില്‍ ഏര്‍പ്പെടുത്തിയ സെസ് വര്‍ധിപ്പിക്കാത്തതില്‍ പ്രതിഷേധിച്ച് ഇന്നലെ സംസ്ഥാനത്തെ മുഴുവന്‍ സിനിമാ തിയേറ്ററുകളും അടച്ചിട്ടു പ്രതിഷേധിച്ചു. എ ക്ലാസ് തിയേറ്ററുകളുടെ സംഘടനയായ ഫിലിം എക്‌സിബിറ്റേഴ്‌സ് ഫെഡറേഷനും ബി ക്ലാസ് തിയേറ്ററുടമകളുടെ സംഘടനയായ സിനി എക്‌സിബിറ്റേഴ്‌സ് അസോസിയേഷനും കാര്‍ണിവല്‍ ഗ്രൂപ്പിന് കീഴില്‍ മാളുകളില്‍ പ്രവര്‍ത്തിക്കുന്ന തിയേറ്ററുകളും സമരത്തില്‍ പങ്കെടുത്തു.
സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് അനുകൂലമായ തീരുമാനമൊന്നും ഉണ്ടാവാത്ത സാഹചര്യത്തില്‍ മെയ് രണ്ടു മുതല്‍ സംസ്ഥാന വ്യാപകമായി തിയേറ്ററുകള്‍ അനിശ്ചിതകാലത്തേക്ക് അടച്ചിടുമെന്ന് ഫിലിം എക്‌സിബിറ്റേഴ്‌സ് ഫെഡറേഷന്‍ പ്രസിഡന്റ് ലിബര്‍ട്ടി ബഷീര്‍ അറിയിച്ചു. സിനിമാ തിയേറ്ററുകളിലെ ഇലക്‌ട്രോണിക് ടിക്കറ്റ് യന്ത്രം സ്ഥാപിക്കുന്നതിനുള്ള കരാര്‍ ഐ നെറ്റ് എന്ന കമ്പനിയെ ഏല്‍പ്പിച്ചതിനു പിന്നില്‍ അഴിമതിയുണ്ടെന്നും തിയേറ്ററുടമകള്‍ ആരോപിച്ചു. മന്ത്രി എം കെ മുനീറിന്റെ ബന്ധുക്കളുടേതാണ് കമ്പനിയെന്നും ഇടപാടില്‍ അഴിമതിയുണ്ടെന്നും തിയേറ്ററുടമകള്‍ ആരോപിച്ചു.
Next Story

RELATED STORIES

Share it