തിയേറ്ററില്‍ സിനിമ കാണാന്‍ വരാത്തവരെ അന്വേഷിച്ചു സലിംകുമാര്‍ വീടുകളിലേക്ക്

തിയേറ്ററില്‍ സിനിമ കാണാന്‍ വരാത്തവരെ അന്വേഷിച്ചു സലിംകുമാര്‍ വീടുകളിലേക്ക്
X
salm-kumar-

പറവൂര്‍: തന്റെ സിനിമ കാണാന്‍ തിേയറ്ററില്‍ എത്താത്തവരെയന്വേഷിച്ച് താന്‍ അവരുടെ വീട്ടിലേക്ക് പോവാന്‍ തീരുമാനിച്ചിരിക്കുകയാണെന്ന് സിനിമാ നടന്‍ സലിംകുമാര്‍. 'സലിംകുമാര്‍ ഫിലിം ക്ലബ്ബിന്റെ' ഉ്ദഘാടന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
മൂന്നാംനാള്‍ ഞായറാഴ്ച എന്ന ചിത്രം ദലിതന്റെ ജീവിതസങ്കീര്‍ണതകളെയാണ് വരച്ചുകാട്ടുന്നത്. പക്ഷേ, അതിന് കാണികള ില്ല. കലാമൂല്യമുള്ള സിനിമകളുടെ ആസ്വാദനം എപ്പോഴും ഒരു പ്രശ്‌നമാണ്. അത് പരിഹരിക്കാനാണ് ഫിലിംക്ലബ്ബ് ആരംഭിക്കുന്നത്. ലോക സിനിമയിലെ ക്ലാസിക്കുകളും മലയാള സിനിമയിലെയും ഇന്ത്യന്‍ സിനിമയിലെയും കലാമൂല്യമുള്ള ചിത്രങ്ങളും പ്രദര്‍ശിപ്പിക്കാനും പഠിപ്പിക്കാനുമുള്ള സംവിധാനം ഫിലിം ക്ലബ്ബിന്റെ ഭാഗമായി ഉണ്ടാവുമെന്നും അദ്ദേഹം പറഞ്ഞു. അസഹിഷ്ണുത പടര്‍ന്നിറങ്ങുന്ന ഇക്കാലത്ത് കലാകാരന്മാര്‍കൂടി ജാതിവിവേചനത്തിന്റെ വക്താക്കളായി മാറുന്നത് അപകടമാണെന്ന് ഫിലിം ക്ലബ്ബ് ഉദ്ഘാടനം ചെയ്ത് സംവിധായകന്‍ കമല്‍ പറഞ്ഞു. സിനിമ ലോകജനതയെ ഒന്നിപ്പിക്കാന്‍ പഠിപ്പിച്ച മാധ്യമമാണെന്നും അതിന്റെ പഠനവും ആസ്വാദനവും നല്ല സമൂഹത്തെ സൃഷ്ടിക്കുമെന്നും അദ്ദേഹം പറഞ്ഞു. വിശിഷ്ട സേവനത്തിന് മുഖ്യമന്ത്രിയുടെ പോലിസ് മെഡലിന് അര്‍ഹനായ കലാകാരനും സര്‍ക്കിള്‍ ഇന്‍സ്‌പെക്റ്ററുമായ ടി ആര്‍ രാജേഷിന് എസ് ശര്‍മ എംഎല്‍എ ചടങ്ങില്‍ പുരസ്‌കാരം നല്‍കി. എന്‍ എം പിയേഴ്‌സണ്‍ അധ്യക്ഷനായി.
Next Story

RELATED STORIES

Share it