Flash News

തിയേറ്ററില്‍ ദേശീയ ഗാനത്തിന്റെ ആവശ്യമില്ലെന്ന് വിദ്യാ ബാലന്‍



ന്യൂഡല്‍ഹി: തിയേറ്ററില്‍ ദേശീയഗാനം ആലപിക്കുന്നതു സംബന്ധിച്ച വിവാദത്തില്‍ നിലപാട് വ്യക്തമാക്കി നടി വിദ്യാ ബാലന്‍. ദേശീയത അടിച്ചേല്‍പ്പിക്കേണ്ടതല്ലെന്നും അവര്‍ പറഞ്ഞു. തിയേറ്ററുകളില്‍ ദേശീയഗാനം നിര്‍ബന്ധമാക്കേണ്ട ആവശ്യമില്ല. ദേശീയഗാനമാലപിച്ച് ദിവസം ആരംഭിക്കാന്‍ തിയേറ്റര്‍ സ്‌കൂളല്ലെന്നും ഡല്‍ഹിയില്‍ ഒരു പൊതുപരിപാടിയില്‍ പങ്കെടുക്കവേ വിദ്യ അഭിപ്രായപ്പെട്ടു.സിനിമ എന്നത് ഒരാളുടെ ഭാവനയോ, വ്യാഖ്യാനമോ ആണ്. ഇതിനെ രാഷ്ട്രീയമായി കാണേണ്ടതില്ല. ഒരു തവണ സെന്‍സര്‍ ബോര്‍ഡ് അനുമതി നല്‍കിയാല്‍ ആ സിനിമ അതുപോലെ തന്നെ പ്രദര്‍ശിപ്പിക്കണം. എന്തെങ്കിലും അഭിപ്രായഭിന്നതകള്‍ ഉണ്ടെങ്കില്‍ അതു പ്രദര്‍ശനത്തിന് മുമ്പ് പറയണം. മെര്‍സല്‍ വിവാദവുമായി ബന്ധപ്പെട്ട ചോദ്യങ്ങള്‍ക്കു മറുപടിയായി  പറഞ്ഞു.  വിദ്യ ഇപ്പോള്‍ സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഫിലിം സര്‍ട്ടിഫിക്കേഷന്‍ അംഗമാണ്.
Next Story

RELATED STORIES

Share it