തിയേറ്ററിനുള്ളില്‍ ബാലികക്ക് പീഡനം; ഡിവൈഎസ്പിക്കെതിരേ കേസെടുക്കണം: രമേശ് ചെന്നിത്തല
BY kasim kzm13 May 2018 2:19 AM GMT
kasim kzm13 May 2018 2:19 AM GMT
തിരുവനന്തപുരം: മലപ്പുറം ചങ്ങരംകുളത്ത് പത്തുവയസ്സുകാരിയായ ബാലികയെ തിയേറ്ററിനുള്ളില്‍വച്ച് ക്രൂരമായി പീഡിപ്പിച്ച സംഭവം മനുഷ്യ മനസ്സാക്ഷിയെ ഞെട്ടിപ്പിക്കുന്നതാണെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. പരാതി ലഭിച്ചിട്ടും കേസെടുക്കാതിരുന്ന പോലിസിന്റെ മുഖം ഇതോടെ കൂടുതല്‍ വികൃതമായിരിക്കുകയാണ്. കഴിഞ്ഞ 26ന് പോലിസില്‍ പരാതി ലഭിച്ചിട്ടും അന്വേഷിക്കാന്‍ ചുമതലപ്പെടുത്തിയ ഡിവൈഎസ്പിയും സ്‌റ്റേഷന്‍ ഹൗസ് ഓഫിസറും പ്രതിയുമായി ചേര്‍ന്ന് ഗൂഢാലോചന നടത്തി കേസെടുക്കാന്‍ വൈകിപ്പിച്ചതിന് ഐപിഎസി 217 പ്രകാരവും, ഐപിസി 120 ബി പ്രകാരവും, പോസ്‌കോ നിയമപ്രകാരവും കേസെടുക്കണമെന്നും പ്രതിപക്ഷനേതാവ് ആവശ്യപ്പെട്ടു.
കേരളത്തിലെ പോലിസ് നാഥനില്ലാ കളരിയായി മാറിയെന്നതിന് ഏറ്റവും വലിയ ഉദാഹരണമാണ് ചങ്ങരംകുളത്തെ സംഭവം. സംഭവത്തിന്റെ ദൃശ്യമുള്‍പ്പെടെയുള്ള തെളിവുകള്‍ ഉള്‍പ്പെടെ തിയേറ്റര്‍ ഉടമ നല്‍കിയിട്ടും കേസെടുക്കാതിരുന്നത് ലജ്ജാകരമാണ്. ചാനല്‍ ദൃശ്യങ്ങള്‍ പുറത്ത് വിട്ടപ്പോഴാണ് കേസെടുക്കാന്‍ തയ്യാറായത്.
കേരളം ക്രിമനലുകളുടെ സ്വന്തം നാടായി മാറിയിരിക്കുകയാണ്. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും സുരക്ഷയില്ലാത്ത അവസ്ഥയാണ്. ആഭ്യന്തര വകുപ്പിന്റെ പരാജയം വീണ്ടും വീണ്ടും വെളിവാക്കുന്നതാണ് ചങ്ങരംകുളത്ത് നടന്ന നീചമായ ഈ സംഭവമെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.

Next Story
RELATED STORIES
ഒന്നാംഘട്ടം 60.03 ശതമാനം പോളിങ്; ത്രിപുരയും ബംഗാളും മുന്നില്‍
19 April 2024 2:44 PM GMTമോദിയുടെ മുഖ്യ വിമര്ശകന് ധ്രുവ് റാഠി അഞ്ച് പ്രാദേശിക ഭാഷകളില്‍ കൂടി...
19 April 2024 11:00 AM GMTപ്രിയ വര്‍ഗീസിന്റെ നിയമനം; ഹൈക്കോടതി വിധിക്കെതിരായ ഹരജി അടിയന്തരമായി ...
19 April 2024 10:37 AM GMTലോക്സഭാ തിരഞ്ഞെടുപ്പ്; ഒന്നാംഘട്ട വോട്ടെടുപ്പ് തുടങ്ങി
19 April 2024 5:48 AM GMTബിജെപിക്ക് വോട്ട് ചെയ്തില്ലെങ്കില്‍ വീട്ടില്‍ ബുള്‍ഡോസര്‍ എത്തും;...
18 April 2024 5:28 PM GMTവീണ്ടും ഇഡി ; ആം ആദ്മി എംഎല്‍എ അമാനത്തുള്ള ഖാന് അറസ്റ്റില്‍
18 April 2024 5:07 PM GMT