തിയേറ്റര്‍ പീഡനക്കേസ്: ഖ്യമന്ത്രിക്ക് അതൃപ്തി


തിരുവനന്തപുരം: എടപ്പാള്‍ തിയേറ്റര്‍ പീഡനക്കേസ് പുറത്തുകൊണ്ടുവന്ന തിയേറ്റര്‍ ഉടമയ്‌ക്കെതിരേ കേസെടുത്ത പോലിസ് നടപടിയില്‍ മുഖ്യമന്ത്രിക്ക് അതൃപ്തിയെന്നു സൂചന. കേസെടുക്കേണ്ട സാഹചര്യത്തെ സംബന്ധിച്ചു മുഖ്യമന്ത്രി ഡിജിപിയോട് വിശദീകരണം ചോദിച്ചതായാണു വിവരം. ഇതിന്റെ അടിസ്ഥാനത്തില്‍ ഡിജിപി ലോക്‌നാഥ് ബെഹ്‌റ, ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷനോട് കേസ് സംബന്ധിച്ചു നിയമോപദേശം തേടി.
തിയേറ്ററിനുള്ളില്‍ പെണ്‍കുട്ടിയെ മാതാവിന്റെ സാന്നിധ്യത്തില്‍ പീഡനത്തിനിരയാക്കിയ സംഭവത്തിന്റെ ദൃശ്യങ്ങള്‍ പോലിസിന് കൈമാറിയ തിയേറ്റര്‍ ഉടമയെയും കേസില്‍ പ്രതിയാക്കിയതിനെതിരേ വലിയ പ്രതിഷേധമാണ് ഉയര്‍ന്നിരിക്കുന്നത്. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, വനിതാ കമ്മീഷന്‍ അധ്യക്ഷ എം സി ജോസഫൈന്‍, മുന്‍ ഡിജിപി സെന്‍കുമാറടക്കമുള്ളവര്‍ പോലിസ് നടപടിയെ വിമര്‍ശിച്ച് രംഗത്തെത്തിയിരുന്നു.




Next Story

RELATED STORIES

Share it