kannur local

തിയേറ്റര്‍ കെട്ടിടം പൊളിക്കുന്നതിനിടെ സ്ലാബ് തകര്‍ന്ന് ഏഴു തൊഴിലാളികള്‍ക്കു പരിക്ക്

കാസര്‍കോട്: നഗരത്തിലെ തിയേറ്റര്‍ കെട്ടിടം പൊളിക്കുന്നതിനിടെ സ്ലാബ് അടര്‍ന്നുവീണ് ഏഴ് തൊഴിലാളികള്‍ക്ക് പരിക്കേറ്റു. ഒരാളുടെ പരിക്ക് ഗുരുതരമാണ്. നെല്ലിക്കുന്ന് ബീച്ച് റോഡിലെ ഗീതാ തിയേറ്റര്‍ കെട്ടിടം പൊളിക്കുന്നതിനിടെയാണ് ഇന്നലെ രാവിലെയാണ് അപകടമുണ്ടായത്.
തമിഴ്‌നാട് വില്ലുപുരം കള്ളിക്കുറിശ്ശി സ്വദേശിയും കോട്ടക്കണ്ണിയിലെ വാടക ക്വാര്‍ട്ടേഴ്‌സില്‍ താമസക്കാരനുമായ മണിവേലു (29)വിനാണ് ഗുരുതരമായി പരിക്കേറ്റത്. അരക്ക് താഴെ സാരമായി പരിക്കേറ്റ മണിവേലുവിനെ മംഗളൂരുവിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കൂടെയുണ്ടായിരുന്ന തൊഴിലാളികളായ തമിഴ്‌നാട് സ്വദേശി വടിവേലു (30), കര്‍ണാടക ഷിമോഗ സ്വദേശിയും നുള്ളിപ്പാടിയില്‍ താമസക്കാരനുമായ സിദ്ദീഖ് (35) എന്നിവരെ കാസര്‍കോട്ടെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മറ്റു തൊഴിലാളികളായ തമിഴ്‌നാട്ടിലെ സുരേഷ്(24), ഐനാര്‍ (35), മുത്തു (22), ചിന്നസ്വാമി (22) എന്നിവര്‍ നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു. സ്ലാബ് തകരുന്ന ശബ്ദംകേട്ട് പുറത്തേക്ക് ഓടിയതിനാലാണ് ഇവര്‍ വലിയ പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടത്. കാസര്‍കോട്ടെ സ്വകാര്യ ആശുപത്രിയില്‍ ചികില്‍സ തേടി.
12 ദിവസം മുമ്പാണ് തിയേറ്റര്‍ കെട്ടിടം പൊളിച്ചുതുടങ്ങിയത്. ഇന്നലെ രാവിലെ കെട്ടിടം തകരുന്ന ശബ്ദം കേട്ട് പരിസരവാസികള്‍ പോലിസിലും ഫയര്‍ഫോഴ്‌സിലും വിവരം അറിയിക്കുകയായിരുന്നു.
Next Story

RELATED STORIES

Share it