Flash News

തിയേറ്റര്‍ ഉടമയെ അറസ്റ്റ് ചെയ്ത ഡിവൈഎസ്പിയെ സ്ഥലം മാറ്റി

തിയേറ്റര്‍ ഉടമയെ അറസ്റ്റ് ചെയ്ത ഡിവൈഎസ്പിയെ സ്ഥലം മാറ്റി
X

തിരുവനന്തപുരം: എടപ്പാളിലെ തിയേറില്‍ നടന്ന പീഡന വിവരം ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകരെ അറിയിച്ച തിയേറ്റര്‍ ഉടമയെ അറസ്റ്റ് ചെയ്ത ഡിവൈഎസ്പിയെ സ്ഥലംമാറ്റി. മലപ്പുറം ഡിസിആര്‍ബി ഡിവൈഎസ്പി ഷാജു വര്‍ഗീസിനെ പോലിസ് ആസ്ഥാനത്തേക്കാണ് മാറ്റിയത്.

തൃശൂര്‍ റേഞ്ച് ഐജി എം ആര്‍ അജിത്കുമാറിന്റെ റിപ്പോര്‍ട്ട് പരിഗണിച്ചാണ് ഉത്തരവ്. മേലുദ്യോഗസ്ഥര്‍ അറിയാതെയാണ് ഡിവൈഎസ്പി തിയേറ്റര്‍ ഉടമയെ അറസ്റ്റ് ചെയ്തതെന്ന് റേഞ്ച് ഐജി റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ഇതോടൊപ്പം തിയേറ്റര്‍ പീഡനക്കേസിന്റെ അന്വേഷണം െ്രെകംബ്രാഞ്ചിന് വിട്ടുകൊണ്ടുള്ള ഉത്തരവും പുറത്തിറക്കിയിട്ടുണ്ട്.

തിയേറ്റര്‍ ഉടമയെ  അറസ്റ്റ് ചെയ്തതോടെ പോലിസ് നടപടിയില്‍ സര്‍ക്കാരും പ്രതിരോധത്തിലായിരുന്നു. വനിതാ കമ്മീഷന്‍ ഉള്‍പ്പെടെ ഇതിനെതിരേ രംഗത്തുവന്നു. ഇതാണ് നടപടി അനിവാര്യമാക്കിയത്.
Next Story

RELATED STORIES

Share it