Flash News

തിയേറ്റര്‍ ഉടമകളുടെ പുതിയ സംഘടന പ്രവര്‍ത്തനം ആരംഭിച്ചു



കൊച്ചി: സംസ്ഥാനത്തെ സിനിമാ തിയേറ്റര്‍ ഉടമകളുടെ പുതിയ സംഘടനയായ ഫിലിം എക്‌സിബിറ്റേഴ്‌സ് യുനൈറ്റഡ് ഓര്‍ഗനൈസേഷന്‍ ഓഫ് കേരള (എഫ്ഇയുഒകെ)യുടെ പ്രവര്‍ത്തനോദ്ഘാടനം മുതിര്‍ന്ന നടന്‍ മധു നിര്‍വഹിച്ചു. സംഘടനയുടെ ലോഗോ നടന്‍മാരായ മമ്മൂട്ടിയും മോഹന്‍ലാലും ചേര്‍ന്ന് പ്രകാശനം ചെയ്തു. കൊച്ചി ലേ മെറിഡിയന്‍ കണ്‍വന്‍ഷന്‍ സെന്ററില്‍ നടന്ന ചടങ്ങില്‍ എഫ്ഇയുഒകെ പ്രസിഡന്റ് ദിലീപ് സ്വാഗതം പറഞ്ഞു. സിനിമാരംഗത്തെ ഐക്യം സംരക്ഷിക്കാന്‍ പുതിയ സംഘടനയ്ക്കു കഴിയണമമെന്ന് ഉദ്ഘാടനപ്രസംഗത്തില്‍ നടന്‍ മധു പറഞ്ഞു. തിയേറ്ററുകള്‍ അടച്ചിട്ടുള്ള സമരം ഒഴിവാക്കണമെന്നും സംഘടനയ്ക്ക് എല്ലാ പിന്തുണയും നല്‍കുമെന്നും താരസംഘടന പ്രസിഡന്റ് ഇന്നസെന്റ് പറഞ്ഞു. നടന്‍മാരായ മമ്മൂട്ടി, മോഹന്‍ലാല്‍, കെ ബി ഗണേഷ്‌കുമാര്‍,— മുകേഷ്, സംവിധായകന്‍ സത്യന്‍ അന്തിക്കാട്, ബി ഉണ്ണികൃഷ്ണന്‍, ജോഷി, സിയാദ് കോക്കര്‍, സുരേഷ്, എഫ്ഇയുഒകെ ജനറല്‍ സെക്രട്ടറി എം സി ബോബി, ഖജാഞ്ചി സുരേഷ് ഷേണായി സംസാരിച്ചു. നിര്‍മാതാക്കള്‍,താരങ്ങള്‍, തിയേറ്റര്‍ ഉടമകള്‍, സാങ്കേതികപ്രവര്‍ത്തകര്‍ ചടങ്ങില്‍ പങ്കെടുത്തു.
Next Story

RELATED STORIES

Share it