തിമിര ശസ്ത്രക്രിയയ്ക്ക് വിധേയരായ 11 പേരുടെ കാഴ്ച പോയി

രാജ്‌നന്ദ്ഗാവ്: സ്വകാര്യ ആശുപത്രിയില്‍ തിമിര ശസ്ത്രക്രിയയ്ക്ക് വിധേയരായ 11 പേര്‍ക്ക് ഒരു കണ്ണിന്റെ കാഴ്ച ശക്തി നഷ്ടപ്പെട്ടു. ഛത്തീസ്ഗഡിലെ രാജനന്ദ്ഗാവ് ജില്ലയിലാണ് സംഭവം. വിവിധ ജില്ലകളില്‍ നിന്നെത്തിയ 96 രോഗികളാണ് നേത്രശസ്ത്രക്രിയയ്ക്ക് വിധേയമായത്. ക്രിസ്ത്യന്‍ ഫെലോഷിപ്പ് ആശുപത്രിയില്‍ കഴിഞ്ഞമാസം 22, 23, 24 തിയ്യതികളിലായിരുന്നു ശസ്ത്രക്രിയ. ഇവരില്‍ 32 പേര്‍ക്ക് അണുബാധയുണ്ടായി. 11 പേര്‍ക്ക് ശസ്ത്രക്രിയ നടത്തിയ കണ്ണിന്റെ കാഴ്ചശക്തി നഷ്ടപ്പെട്ടെന്നും ആശുപത്രിയിലെ നേത്ര സേവന ഡയറക്ടര്‍ ഡോ. തോമസ് എബ്രഹാം അറിയിച്ചു.
ശസ്ത്രക്രിയയെ തുടര്‍ന്ന് അസ്വാസ്ഥ്യം അനുഭവപ്പെട്ട എല്ലാവരെയും വിദഗ്ധ ചികില്‍സയ്ക്കായി റായ്പൂരിലെ ആശുപത്രികളിലേക്ക് മാറ്റി. സംഭവത്തില്‍ അന്വേഷണം തുടങ്ങിയെന്നും അധികൃതര്‍ പറഞ്ഞു. ഫെബ്രുവരി 23ന് 45 ശസ്ത്രക്രിയകളാണ് നടന്നത്.
രണ്ട് ദിവസത്തിനുശേഷം ഇവരില്‍ 32 പേര്‍ കണ്ണിന് അണുബാധയുണ്ടെന്ന പരാതിയുമായി ആശുപത്രിയിലെത്തി.  തുടര്‍ന്നാണ്  11 പേര്‍ക്ക് കാഴ്ചശക്തി നഷ്ടപ്പെട്ടതായി മനസ്സിലായത്.
Next Story

RELATED STORIES

Share it