kozhikode local

തിമിംഗലത്തിന്റെ അവശിഷ്ടം കരയ്ക്കടിഞ്ഞു

കോഴിക്കോട്: മുഖദാര്‍ കടപ്പുറത്ത് തിമിംഗലത്തിന്റെ അവശിഷ്ടം കരയിലടഞ്ഞു. ഇന്നലെ ഉച്ചയോടെയാണ് തിമിംഗലത്തിന്റെ ഭീമാകാരമായ ശരീരത്തിന്റെ ചില അവശിഷ്ടങ്ങള്‍ കരക്കണഞ്ഞത്. ദുര്‍ഗന്ധം വമിക്കുന്ന നിലയിലായിരുന്നു ഇവ. തലയുടേതെന്നു തോന്നിപ്പിക്കുന്ന ചില ഭാഗങ്ങളും കുടലുമാണ് കണ്ണംപറമ്പ് ശ്മശാനത്തിന്റെ മുന്നിലുള്ള കടപുറത്ത് ഉച്ചയോടെ നാട്ടുകാരുടെ കണ്ടത്.
വൈകുന്നേരത്തോടെ കൗണ്‍സിലര്‍ സി അബ്ദുറഹ്മാന്റെ നേതൃത്വത്തിലുള്ള നാട്ടുകാര്‍ എസ്‌കവേറ്റര്‍ ഉപയോഗിച്ചു അവശിഷ്ടം സമീപത്തുതന്നെ കുഴിച്ചിട്ടു. ഏറെ പണിപ്പെട്ടാണ് നാട്ടുകാര്‍ അവിശിഷ്ടങ്ങള്‍ കരക്കെടുത്തത്.
Next Story

RELATED STORIES

Share it