thrissur local

തിങ്കളാഴ്ച്ച മുതല്‍ ചാലക്കുടിയില്‍ വാഹനഗതാഗത നിയന്ത്രണം

ചാലക്കുടി: കെഎസ്ആര്‍ടിസി. റോഡിന്റെ പുനര്‍ നിര്‍മാണ പ്രവര്‍ത്തികള്‍ നടക്കുന്നതിനാല്‍ തിങ്കളാഴ്ച മുതല്‍ ഇതുവഴിയുള്ള വാഹനഗതാഗതം നിയന്ത്രിച്ചിരിക്കുന്നതായി പൊതുമരാമത്ത് അസി. എഞ്ചിനിയര്‍ അറിയിച്ചു. തിങ്കളാഴ്ച മുതല്‍ തൃശൂര്‍ ഭാഗത്ത് നിന്നും തെക്കോട്ട് പോകുന്ന കെഎസ്ആര്‍ടിസി ബസ്സുകള്‍ മുനിസിപ്പല്‍ ജങ് ഷന്‍ സിഗ്നലില്‍ നിന്നും വലത്തോട്ട് തിരിഞ്ഞ് ഐടിഐ വഴി കെഎസ്ആര്‍ടിസി സ്റ്റാന്റില്‍ പ്രവേശിച്ച് സുരഭി തിയ്യറ്റര്‍ വഴി തിരിച്ച് പോകണം.
അങ്കമാലി ഭാഗത്ത് നിന്നും വരുന്ന ഓര്‍ഡിനറി ബസ്സുകള്‍ മുനിസിപ്പല്‍ ജംഗ്ഷനല്‍ സിഗ്നലില്‍ നിന്നും ഇടത്തോട്ട് തിരിഞ്ഞ് ഐടിഐ വഴി സ്റ്റാന്റില്‍ പ്രവേശിപ്പിച്ച് സുരഭി വഴി തിരിച്ച് പോകണം. അങ്കമാലി ഭാഗത്ത് നിന്നും വരുന്ന സൂപ്പര്‍ ഫാസ്റ്റ്, ഫാസ്റ്റ് പാസഞ്ചര്‍ എന്നീ വാഹനങ്ങള്‍ മുനിസിപ്പല്‍ ബസ് സ്റ്റാന്റില്‍ യാത്രക്കാരെ ഇറക്കി കെഎസ്ആര്‍ടിസി സ്റ്റാന്റില്‍ പ്രവേശിക്കാതെ പോകണം.
ലോ-ഫ്‌ളോര്‍, വോള്‍വോ ബസ്സുകള്‍ നിലവിലുള്ള രീതിയില്‍ സര്‍വ്വീസ് നടത്തേണ്ടതാണ്. കെഎസ്ആര്‍ടിസി റോഡ് വഴി പോകേണ്ട ചെറുവാഹനങ്ങള്‍ നിര്‍മ്മല കോളജ് റോഡ് വഴി പോകണം. വലിയ വാഹനങ്ങള്‍ സതേണ്‍ കോളജ് അണ്ടര്‍ പാസേജ് വഴി പോകണം.
Next Story

RELATED STORIES

Share it