തിക്കുറിശ്ശി ഫൗണ്ടേഷന്‍ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു

തിരുവനന്തപുരം: തിക്കുറിശ്ശി ഫൗണ്ടേഷന്‍ ഒമ്പതാമത് ദൃശ്യമാധ്യമ, സാഹിത്യ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. മികച്ച പത്രപ്രവര്‍ത്തകനുള്ള പുരസ്‌കാരത്തിന് മംഗളം സിഇഒ ആര്‍ അജിത് കുമാറിനെയും ഫോട്ടോഗ്രാഫറായി സി രതീഷ്‌കുമാറി(ദ ഹിന്ദു)നെയും തിരഞ്ഞെടുത്തു.

ഫീച്ചര്‍ റിപോര്‍ട്ടിങ് റിച്ചാര്‍ഡ് ജോസഫ് (ദീപിക), ചലച്ചിത്ര റിപോര്‍ട്ടിങ് അജയ് തുണ്ടത്തില്‍ (ഫിലിംസിറ്റി, കോഴിക്കോട്), പ്രാദേശിക റിപോര്‍ട്ടിങ് സനല്‍ മന്നംനഗര്‍ (മംഗളം) എന്നിവരും അവാര്‍ഡിന് അര്‍ഹരായി. മനോരമ ന്യൂസ്(മികച്ച ന്യൂസ് ചാനല്‍), കെ ജി കമലേഷ് (ഏഷ്യനെറ്റ് ന്യൂസ് റിപോര്‍ട്ടര്‍), ലേബി സജീന്ദ്രന്‍)മാതൃഭൂമി ന്യൂസ് റിപോര്‍ട്ടര്‍), വാര്‍ത്താ അവതാരകന്‍ അരുണ്‍ വി എസ്( കൈരളി), വാര്‍ത്താ അവതാരക നിഷ പുരുഷോത്തമന്‍(മനോരമ ന്യൂസ്), കാമറാമാന്‍ മണികണ്ഠന്‍( എസിവി ന്യൂസ്) എന്നിവരാണ് ദൃശ്യമാധ്യമ രംഗത്തുനിന്ന് അവാര്‍ഡിന് അര്‍ഹരായത്.
സാഹിത്യ അവാര്‍ഡില്‍ മികച്ച കാവ്യത്തിനുള്ള പുരസ്‌കാരം പ്രഭാവര്‍മയുടെ 'ശ്യാമമാധവം' നേടി. കഥാവിഭാഗത്തില്‍ പി എ ഹംസക്കോയയുടെ പുട്ട് മാഹാത്മ്യത്തിനാണ് പുരസ്‌കാരം. മികച്ച ചലച്ചിത്ര ഗ്രന്ഥമായി ടി പി ശാസ്തമംഗലം എഴുതിയ 'കാവ്യഗീതികയെ തിരഞ്ഞെടുത്തു. മികച്ച നാടക ഗ്രന്ഥമായി ഡോ. ബിയാട്രിക്‌സ് അലക്‌സിന്റെ 'മാനവികത സിജെയുടെയും ശങ്കരപ്പിള്ളയുടെയും നാടകത്തില്‍' എന്ന ഗ്രന്ഥം തിരഞ്ഞെടുക്കപ്പെട്ടു. മികച്ച നോവലിനുള്ള പുരസ്‌കാരം ഉണ്ണി ആറ്റിങ്ങലിന്റെ 'അംഹതി' നേടി. മികച്ച ബാലസാഹിത്യ ഗ്രന്ഥം ജി കരുങ്കുളത്തിന്റെ കടുകുമണികള്‍' ആണ്.
Next Story

RELATED STORIES

Share it