താഹിര്‍ മര്‍ച്ചന്റിന്റെ വധശിക്ഷ സ്‌റ്റേ ചെയ്തു

ന്യൂഡല്‍ഹി: 1993ലെ മുംബൈ സ്‌ഫോടന പരമ്പരയുമായി ബന്ധപ്പെട്ട കേസില്‍ താഹിര്‍ മര്‍ച്ചന്റിന്റെ വധശിക്ഷ നടപ്പാക്കുന്നത് സുപ്രിംകോടതി സ്‌റ്റേ ചെയ്തു. കേസില്‍ ഫിറോസ് അബ്ദുല്‍ റാഷിദ് ഖാന്‍, അബൂ സലീം എന്നിവര്‍ക്കൊപ്പമാണ് മര്‍ച്ചന്റിന് മുംബൈയിലെ പ്രത്യേക ടാഡാ കോടതി വധശിക്ഷ വിധിച്ചത്. കേസിന്റെ രണ്ടാംഘട്ട വിചാരണയിലായിരുന്നു വിധി. ടാഡാ കോടതി ഉത്തരവിനെതിരേ സപ്തംബര്‍ ഏഴിനാണ് മര്‍ച്ചന്റ് സുപ്രിംകോടതിയെ സമീപിച്ചത്. സിബിഐക്ക് നോട്ടീസയച്ച കോടതി, ആറുമാസത്തിനകം പ്രതികരണമറിയിക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. കേസുമായി ബന്ധപ്പെട്ട ടാഡാ കോടതിയുടെ രേഖകള്‍ ഹാജരാക്കാന്‍ രജിസ്ട്രാര്‍ക്കും നിര്‍ദേശം നല്‍കി. ഹരജിയില്‍ മാര്‍ച്ച് 14ന് അടുത്ത വാദം കേള്‍ക്കും.
Next Story

RELATED STORIES

Share it