Flash News

താഴ്ന്ന ക്ലാസിലെ കുട്ടികള്‍ക്ക് ഗൃഹപാഠം നല്‍കുന്നതിനെതിരേ ബില്ല് അവതരിപ്പിക്കും

കൊല്‍ക്കത്ത: രണ്ടാംതരത്തിനും താഴെയുമുള്ള കുട്ടികള്‍ക്ക് ഗൃഹപാഠം നല്‍കുന്നതിനെതിരേ രാജ്യസഭയില്‍ ബില്ല് അവതരിപ്പിക്കുമെന്ന് കേന്ദ്ര മാനവ വിഭവശേഷി മന്ത്രി പ്രകാശ് ജാവ്‌ദേകര്‍.
കുട്ടികളുടെ ബാഗുകളുടെ ഭാരം കുറയ്ക്കണമെന്നും രണ്ടാംതരത്തിനു താഴെയുള്ള കുട്ടികള്‍ക്ക് ഗൃഹപാഠം നല്‍കരുതെന്നും കേന്ദ്രം സംസ്ഥാനങ്ങള്‍ക്കു നിര്‍ദേശം നല്‍കണമെന്നു കാട്ടി മദ്രാസ് ഹൈക്കോടതി ഇടക്കാല ഉത്തരവിറക്കിയിരുന്നു. കോടതിയുടെ ഉത്തരവിനെ സ്വാഗതം ചെയ്യുന്നുവെന്നും രാജ്യസഭയുടെ വര്‍ഷകാല സമ്മേളനത്തില്‍ വിദ്യാഭ്യാസനിയമത്തിനു കീഴില്‍ ഗൃഹപാഠബില്ല് കൊണ്ടുവരുമെന്നും ശനിയാഴ്ച നടന്ന വാര്‍ത്താസമ്മേളനത്തില്‍ മന്ത്രി പറഞ്ഞു. കുട്ടികള്‍ക്ക് രസകരമായാണു പഠനം തോന്നേണ്ടതെന്നും സമ്മര്‍ദമുണ്ടായാല്‍ കുട്ടികള്‍ക്ക് മികച്ച പ്രകടനം കാഴ്്ചവയ്ക്കാനാവില്ല.
കൂടാതെ കുട്ടികള്‍ ഭാരോദ്വാഹകരല്ലെന്നും സ്‌കൂള്‍ ബാഗുകള്‍ ഭാരം നിറയ്ക്കാനുള്ള കണ്ടെയ്‌നറുകളെല്ലന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കോടതി നി ര്‍ദേശമനുസരിച്ച് വിദ്യാര്‍ഥികളുടെ ബാഗുകളുടെ ഭാരം കുറയ്ക്കാനാവശ്യമായ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.


Next Story

RELATED STORIES

Share it