kannur local

താഴെചൊവ്വയില്‍ ഗതാഗതക്കുരുക്ക് രൂക്ഷം

കണ്ണൂര്‍: ജലഅതോറിറ്റി വീണ്ടും പാരയായി. കുടിവെള്ള വിതരണ പൈപ്പ് ജലം പൊട്ടിയൊലിച്ച് റോഡ് തകര്‍ന്നു. ദേശീയപാതയില്‍ താഴെചൊവ്വ തെഴുക്കില്‍പീടികയ്ക്ക് സമീപമാണ് റോഡ് പൊട്ടിപ്പൊളിഞ്ഞത്. ഇതോടെ മെലെചൊവയ്ക്കും താഴെചൊവ്വയ്ക്കുമിടയില്‍ ഗതാഗതക്കുരുക്ക് രൂക്ഷമായി. കഴിഞ്ഞദിവസമാണ് റോഡില്‍ വന്‍ ഗര്‍ത്തം രൂപപ്പെട്ടത്.
തുടര്‍ന്ന് രാത്രി ജല അതോറിറ്റി റോഡ് വെട്ടിപ്പൊളിച്ച് പൈപ്പ് നന്നാക്കി. എന്നാല്‍, റോഡ് യഥാവിധി ടാര്‍ചെയ്യാനൊന്നും തയ്യാറാവാതെ അവര്‍ സ്ഥലംവിട്ടു. റോഡ് കുഴിക്കുന്നവര്‍ അത് പൂര്‍വസ്ഥിതിയിലാക്കണമെന്നാണ് പിഡബ്ല്യുഡിയുടെ നിര്‍ദ്ദേശം. എന്നാല്‍ കുഴിച്ച് കുളമാക്കിയ റോഡില്‍ മണ്ണ് നിറക്കുക മാത്രമാണ് ജലഅതോറിറ്റി കരാറുകാരന്‍ ചെയ്തത്. അപകടമൊഴിവാക്കാന്‍ തകര്‍ന്ന റോഡിന് നാലുവശവും ടയറും ട്രാഫിക് കോണും വച്ചിരിക്കുകയാണ്. താഴെചൊവ്വ പാലത്തിന്റെ വീതികുറവ് കാരണം പൊതുവില്‍ താഴെചൊവ മുതല്‍ മേലെചൊവ്വ വരെ ഗതാഗത കുരുക്ക് പതിവാണ്. റോഡ് തകര്‍ന്നതോടെ കുരുക്ക് അഴിയാകുരുക്കായിരിക്കുകയാണ്.—
Next Story

RELATED STORIES

Share it