Idukki local

താലൂക്ക് സ്റ്റാറ്റിസ്റ്റിക് ഓഫിസ് നെടുങ്കണ്ടത്തേക്ക് മാറ്റും

നെടുങ്കണ്ടം: കട്ടപ്പനയില്‍ പ്രവര്‍ത്തിച്ചുവരുന്ന ഉടുമ്പന്‍ചോല താലൂക്ക് സ്റ്റാറ്റിസ്റ്റിക് ഓഫിസ് നെടുങ്കണ്ടത്തേക്ക് മാറ്റി സ്ഥാപിക്കുവാന്‍ ഒരുങ്ങുന്നു. കട്ടപ്പന മുനിസിപ്പല്‍ സെക്രട്ടറി നല്‍കിയ കേസിന്റെ അടിസ്ഥാനത്തിലാണ് നെടുങ്കണ്ടത്തേക്ക് മാറ്റിസ്ഥാപിക്കുവാന്‍ ജില്ലാ കലക്ടര്‍ നല്‍കിയ നിര്‍ദേശത്തിന് അനുകലമായി ഹൈകോടതി ഉത്തരവ് പുറപ്പെടുവിച്ചത്. ഉടുമ്പന്‍ചോല താലൂക്ക് വേര്‍പെടുത്തി ഇടുക്കി താലൂക്ക് രൂപികരിച്ചതോടെ കട്ടപ്പനയില്‍ പ്രവര്‍ത്തിച്ചുവന്നിരുന്ന ഉടുമ്പന്‍ചോല താലൂക്ക് സ്റ്റാറ്റിസ്റ്റിക് ഓഫിസ് ഇടുക്കി താലൂക്കിന്റെ കീഴിലാവുകയായിരുന്നു. ഇതേതുടര്‍ന്ന് ഈ ഓഫിസ് നെടുങ്കണ്ടത്തേക്ക് മാറ്റി സ്ഥാപിക്കുന്നതിനുള്ള സൗകര്യങ്ങള്‍ ഉടുമ്പന്‍ചോല തഹസില്‍ദാര്‍ ഒരുക്കിനല്‍കി.
എന്നാല്‍, ചില ഉദ്യോഗസ്ഥരുടെ സ്വാര്‍ത്ഥതാല്‍പര്യം നിമിത്തം മാറ്റിസ്ഥാപിക്കാന്‍ കഴിയാതെ വരുകയായിരുന്നു. കട്ടപ്പനയില്‍ പ്രവര്‍ത്തിച്ചുവരുന്ന ഉടുമ്പന്‍ചോല താലൂക്ക് സ്റ്റാറ്റിസ്റ്റിക്കല്‍ ഓഫിസ് നെടുങ്കണ്ടത്തെ പഴയ താലൂക്ക് ഓഫീസിലേക്ക് മാറ്റി സ്ഥാപിക്കുന്നതിന് കലക്ടര്‍ നിര്‍ദേശം നല്‍കിയിരുന്നു. ഇതേതുടര്‍ന്ന് പഴയ താലൂക്ക് ഓഫിസില്‍ സിവില്‍ സപ്ലൈസ് ഓഫീസ് പ്രവര്‍ത്തിച്ചിരുന്ന ഓഫിസിന്റെ അറ്റകുറ്റ പണികള്‍ നടത്തുകയും വൈദ്യുതി കണക്ഷന്‍, തറയില്‍ ടൈല്‍സ് വിരിക്കല്‍ മുതലായവ നടത്തി. സ്റ്റാസ്റ്റിസ്റ്റിക്കല്‍ ഓഫിസ് മാറ്റുന്നതിനായി എത്തിയ ഉദ്യോഗസ്ഥരെ നാട്ടുകാര്‍ കട്ടപ്പനയില്‍ തടഞ്ഞിരുന്നു. തുടര്‍ന്നാണ് മാറ്റി സ്ഥാപിക്കുന്നതിനെതിരെ കോടതിയെ സമീപിച്ചത്.
Next Story

RELATED STORIES

Share it