kannur local

താലൂക്ക് ഇലക്ഷന്‍ വിഭാഗം ഓഫിസ് സിപിഎം ഉപരോധിച്ചു

ഇരിട്ടി: പേരാവൂര്‍, മട്ടന്നൂര്‍ നിയോജക മണ്ഡലത്തില്‍ പാര്‍ട്ടി പ്രവര്‍ത്തകരുടെ വോട്ടുകള്‍ തള്ളുന്നതായി ആരോപിച്ച് സിപിഎമ്മിന്റെ നേതൃത്വത്തില്‍ ഇരിട്ടി താലൂക്ക് ഇലക്ഷന്‍ വിഭാഗം ഓഫിസ് ഉപരോധിച്ചു.
ഇന്നലെ രാവിലെ 10 ഓടെയാണ് ഒരു സംഘം സിപിഎം നേതാക്കളും പ്രവര്‍ത്തകരും പ്രതിഷേധവുമായി എത്തിയത്. പായം പഞ്ചായത്തിലെ 12ാം വാര്‍ഡില്‍ 80 കഴിഞ്ഞ വട്ടമ്മല്‍ നാരായണി ഉള്‍പ്പെടെ നിരവധിപേരുടെ വോട്ടുകള്‍ തള്ളാന്‍ നല്‍കിയതായി നേതാക്കള്‍ ആരോപിച്ചു. പ്രായമായവര്‍ മക്കളുടെ വീടുകളിലും മറ്റും പോയത് സ്ഥലത്തില്ലെന്ന കാരണമാക്കി തള്ളുകയാണ്. കോണ്‍ഗ്രസ് ബന്ധമുള്ള ഉദ്യോഗസ്ഥരും ബിഎല്‍ഒ മാരുണ് ഇതിനു കൂട്ടുനില്‍ക്കന്നത്.
ചില വ്യാജ പരാതികളുടെ അടിസ്ഥാനത്തിലാണ് ബിഎല്‍ഒമാര്‍ വര്‍ഷങ്ങളായി വോട്ടുചെയ്യുന്നവരുടെ വോട്ടുകള്‍ തള്ളിക്കാന്‍ ശ്രമം നടത്തുന്നത്. നാട്ടിലുള്ളവരെ ഇല്ലെന്ന പേരില്‍ വ്യാപകമായി വോട്ടര്‍ പട്ടികയില്‍ നിന്നും നീക്കാനുള്ള നീക്കമാണ് ഭരണസ്വാധീനം ഉപയോഗിച്ച് നടത്തുന്നതെന്നും സിപിഎം നേതാക്കള്‍ ആരോപിച്ചു.
തുടര്‍ന്ന് തഹസില്‍ദാര്‍ മുഹമ്മദ് യൂസഫ്, ഡെപ്യൂട്ടി തഹസില്‍ദാര്‍ ചാക്കോ എന്നിവരുമായി ചര്‍ച്ച നടത്തി. ജില്ലാ കലക്ടറുമായി സംസാരിച്ച് നടപടി സ്വീകരിക്കാമെന്ന ഉറപ്പില്‍ ഉപരോധം അവസാനിപ്പിച്ചു. സിപിഎം നേതാക്കളായ പി പി അശോകന്‍, കെ ശ്രീധരന്‍, പി പ്രകാശന്‍, എന്‍ രവീന്ദ്രന്‍, സുശീല്‍ബാബു നേതൃത്വം നല്‍കി.
Next Story

RELATED STORIES

Share it