thrissur local

താലൂക്ക് ആശുപത്രിയില്‍ പ്രസവത്തിനായി പണം ഈടാക്കുന്നു

ചാവക്കാട്: താലൂക്ക് ആശുപത്രിയില്‍ പ്രസവത്തിനായി പ്രവേശിപ്പിക്കുന്നവരില്‍ നിന്നും പണം ഈടാക്കുന്ന സംഭവത്തില്‍ അന്വേഷണമില്ല. ആശുപത്രിയിലെ ഒരു ഡോക്ടറാണ് ഒരു പ്രസവത്തിന് ആയിരം മുതല്‍ രണ്ടായിരം രൂപ വരെ നിരക്കില്‍ പണം കൈക്കൂലിയായി വാങ്ങുന്നത്.
ഇതിനെതിരെ നിരവധി തവണ നാട്ടുകാര്‍ പരാതി നല്‍കിയെങ്കിലും ഒരു നടപടിയും ഉണ്ടായിട്ടില്ല. ഉന്നതരുമായുള്ള ഡോക്ടറുടെ ബന്ധമാണ് നടപടിയുണ്ടാവാത്തതിന് കാരണമായി നാട്ടുകാര്‍ ചൂണ്ടികാട്ടുന്നത്. മേഖലയിലെ പ്രധാന പാര്‍ട്ടി നേതാക്കളുമായുള്ള ഡോക്ടറുടെ ബന്ധവും നടപടികളുണ്ടാവാത്തതിന് കാരണമാവുന്നുണ്ട്. പ്രസവത്തിനായി എത്തുന്നവരില്‍ നിന്നും പണം ഈടാക്കുന്നതിനെതിരെ രംഗത്തു വരുന്ന രാഷ്ട്രീയക്കാരില്‍ ചിലര്‍ക്ക് ഏജന്റുമാര്‍ മുഖേന പണം നല്‍കി ഇതില്‍ നിന്നും പിന്തിരിപ്പിക്കുകയാണ് ഡോക്ടര്‍ ചെയ്യുന്നത്.
താലൂക്ക് ആശുപത്രിയിലെത്തുന്നതിലധികവും തീരദേശ മേഖലയിലെ നിര്‍ധന കുടുംബങ്ങളില്‍പ്പെട്ട ഗര്‍ഭിണികളാണ്. പണം നല്‍കാത്ത രോഗികള്‍ക്ക് ആവശ്യമായ ചികില്‍സ നല്‍കാന്‍ തയ്യാറാവുന്നില്ലെന്ന കാരണത്താ ല്‍ നിര്‍ധന കുടുംബങ്ങളില്‍പ്പെട്ട രോഗികള്‍ തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയിലാണ് ചികില്‍സക്കെത്തുന്നത്. പ്രസവത്ത ിനായി പ്രവേശിപ്പിക്കുന്നവരില്‍ നിന്നും ഡോക്ടര്‍ പണം ഈടാക്കുന്നന്നുവെന്ന പരാതി വ്യാപകമായതോടെ മുമ്പ് ചാവക്കാട് നഗരസഭ കൗണ്‍സില്‍ യോഗത്തിലും നിരവധി തവണ ഈ സംഭവം മുഖ്യ ചര്‍ച്ചയായിരുന്നു.

Next Story

RELATED STORIES

Share it