Alappuzha local

താലൂക്ക് ആശുപത്രിയിലെ ശസ്ത്രക്രിയാ വാര്‍ഡില്‍ പുഴു ശല്യം



കായംകുളം:  കണ്ണ് ശസ്ത്രക്രിയ കഴിഞ്ഞവരെ പ്രവേശിപ്പിച്ചിരിക്കുന്ന വാര്‍ഡില്‍ പുഴുക്കളുടെ ശല്ല്യം. ആശുപത്രിയിലെ കക്കൂസ് ടാങ്കുകള്‍ പൊട്ടി ഒലിക്കുന്നതും  മാലിന്യ നീക്കം തടസ്സപ്പെട്ടതുമാണ് പുഴുക്കളുടെ ശല്യത്തിന് കാരണമായിരിക്കുന്നത്. മാലിന്യ  ടാങ്കിനോട്  ചേര്‍ന്നാണ് ഓപറേഷന്‍ തിയേറ്ററില്‍ നിന്നുള്‍പ്പെടെയുള്ള  വേസ്റ്റുകള്‍ നിക്ഷേപിച്ചിരിക്കുന്നതു. കക്കൂസ് മാലിന്യവും ശസ്ത്രക്രിയ മാലിന്യവും കൂടി കലര്‍ന്നതാണ് പുഴുക്കള്‍ക്ക് കാരണമായിരിക്കുന്നത്. പുഴുക്കള്‍ കക്കൂസ് ടാങ്കിന്റെ പൈപ്പിലൂടെ ബാത്ത് റൂമിലേക്കും അതുവഴി വാര്‍ഡിലേക്കും പ്രവേശിക്കുകയാണ്.  ആശുപത്രിയിലെ മാലിന്യനിക്ഷേപ ടാങ്കുകള്‍  എല്ലാം പൊട്ടിയൊലിക്കുകയാണ്. ഇവിടുത്തെ കക്കൂസ് മാലിന്യം റോഡിലേക്ക് ഒഴുകുന്നത് നിത്യസംഭവമാണ്. ഇതുകാരണം  ആശുപത്രി പരിസരം ദുര്‍ഗന്ധത്തിലായിരിക്കുകയാണ്. കൊതുകു ശല്യവും ദുര്‍ഗന്ധവും രോഗികളെയും കൂട്ടിരിപ്പുകാരെയും വിഷമത്തിലാക്കിയിരിക്കുകയാണ്. ആശുപത്രിയിലെ മാലിന്യങ്ങളില്‍ നിന്നും ഉണ്ടാവുന്ന കൊതുക് പരിസര പ്രദേശങ്ങളിലെ ജനങ്ങള്‍ക്കും ഭീഷണിയായിട്ടുണ്ട്്്്.  താലൂക്ക് ആശുപത്രിയില്‍ ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കുമ്പോഴും ഹോസ്പിറ്റല്‍ മാനേജ്‌മെന്റ് കമ്മിറ്റിയും  നഗരസഭയും നിസ്സംഗത പുലര്‍ത്തുന്നത് പ്രതിഷേധത്തിന് കാരണമായിരിക്കുകയുയാണ്.
Next Story

RELATED STORIES

Share it