താലൂക്കിന് പുറത്താണെന്ന് പറഞ്ഞ് ഡിസബിലിറ്റി സര്‍ട്ടിഫിക്കറ്റ് നിഷേധിച്ചു
BY fousiya sidheek11 Nov 2017 5:14 AM GMT
fousiya sidheek11 Nov 2017 5:14 AM GMT
പത്തനംതിട്ട: ഇടതുകാല് മടക്കുന്നതിനോ നിവര്‍ന്നു നില്ക്കുന്നതിനോ കഴിയാത്ത തരത്തില്‍ വാഹനാപകടത്തില്‍ പരിക്കേറ്റയാള്‍ക്ക് ഡിസേബിലിറ്റി സര്‍ട്ടിഫിക്കേറ്റ് നല്‍കാത്ത പത്തനംതിട്ട ജനറല്‍ ആശുപത്രി സൂപ്രണ്ടിനെതിരെ സംസ്ഥാന മനുഷ്യാവകാശ കമ്മീഷന് കേസെടുത്തു.2016 ഫെബ്രുവരി ഏഴിന് പട്ടാഴി കുന്നിക്കോട്ടുണ്ടായ വാഹനാപകടത്തില്‍ പരിക്കേറ്റ കോഴഞ്ചേരി ചെന്നീര്‍ക്കര മഞ്ഞനിക്കര വടക്കേതില്‍ വീട്ടില്‍ ജോസഫിന്റെ പരാതിയിലാണ് കമ്മീഷന് അംഗം കെ മോഹന്‍കുമാറിന്റെ ഉത്തരവ്. ഡിസംബര്‍ 29ന് പത്തനംതിട്ടയില്‍ നടക്കുന്ന സിറ്റിങില്‍ കേസ് പരിഗണിക്കും. റിപോര്‍ട്ട് മൂന്നാഴ്ചക്കകം ഹാജരാക്കണം. തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ ശസ്ത്രക്രിയക്ക് വിധേയനായ ജോസഫ് പത്തനാപുരം സ്വദേശിയാണെങ്കിലും ശസ്ത്രക്രിയക്ക് ശേഷം ഭാര്യവീട്ടിലാണ് താമസം. ഡിസേബിലിറ്റി സര്‍ട്ടിഫിക്കേറ്റിനായി ജോസഫ് പത്തനംതിട്ട ജനറല്‍ ആശുപത്രി സൂപ്രണ്ടിന് അപേക്ഷ നല്‍കിയെങ്കിലും നിരസിക്കപ്പെട്ടു. കോഴഞ്ചേരി താലൂക്കിന് പുറത്തു താമസിക്കുന്നവര്‍ക്ക് സര്‍ട്ടിഫിക്കേറ്റ് നല്കാനാവില്ലെന്നായിരുന്നു വിശദീകരണം. യാത്ര ചെയ്യാന്‍ കഴിയാത്ത തനിക്ക് സര്‍ട്ടിഫിക്കേറ്റ് നല്കാന് കഴിയില്ലെന്ന് പറയുന്നത് അനീതിയാണെന്ന് ജോസഫ് കമ്മീഷന് നല്കിയ പരാതിയില്‍ പറയുന്നു. അതേസമയം മറ്റ് താലൂക്കിലും ജില്ലയിലും താമസിക്കുന്നവര്‍ക്ക് പത്തനംതിട്ടയില്‍ നിന്നും ഡിസേബിലിറ്റി സര്‍ട്ടിഫിക്കേറ്റ് നല്‍കിയതായും പരാതിയില്‍ പറയുന്നു. പന്തളം തെക്കേക്കര വില്ലേജിലുള്ളയാളിന് പത്തനംതിട്ടയില്‍ നിന്നും നല്കിയ സര്‍ട്ടിഫിക്കേറ്റിന്റെ പകര്‍പ്പും പരാതിക്കാരന് ഹാജരാക്കി. പത്തനംതിട്ട ജനറല്‍ ആശുപത്രിയിലെ മെഡിക്കല്‍ ബോര്‍ഡിന് മുമ്പില്‍ താന്‍ ഹാജരാകാന്‍ തയ്യാറാണെന്നും അദ്ദേഹം പറഞ്ഞു.
Next Story
RELATED STORIES
ലബനാനില്‍ ഇസ്രായേല്‍ വ്യോമാക്രമണം; ഹിസ്ബുല്ല ആക്രമണത്തിന് മറുപടിയെന്ന്
17 April 2024 6:22 PM GMTതെലങ്കാനയില്‍ ക്രിസ്ത്യന്‍ സ്കൂളിനു നേരെ ഹിന്ദുത്വരുടെ ആക്രമണം; 'ജയ്...
17 April 2024 1:59 PM GMTകനത്ത മഴ; തിരുവനന്തപുരത്ത് നിന്നും യുഎഇയിലേക്കുളള നാല് വിമാനങ്ങള്‍...
17 April 2024 12:46 PM GMTബിജെപി എംപി കരാഡി സങ്കണ്ണ അമരപ്പ കോൺഗ്രസിൽ ചേർന്നു
17 April 2024 12:45 PM GMTമുസ് ലിം അഭിഭാഷകനോട് വിവേചനം: ഹൈക്കോടതിയില്‍ മാപ്പ് പറഞ്ഞ് വിചാരണ...
17 April 2024 12:30 PM GMTകനത്ത മഴ; യുഎഇയിലേക്കുള്ള നാല് വിമാനങ്ങള്‍ കൂടി റദ്ദാക്കി
17 April 2024 12:11 PM GMT