palakkad local

താലൂക്കാശുപത്രി റോഡ്: അനധികൃത പാര്‍ക്കിങിനെതിരേ നടപടിയില്ല

ആലത്തൂര്‍: താലൂക്കാശുപത്രിക്കു പോകുന്ന പ്രധാന റോഡിലെ അനധികൃത പാര്‍ക്കിംഗിനെതിരെ നടപടിയില്ല. പോലിസ് സ്‌റ്റേഷനു മുമ്പിലായിട്ടു പോലും യാതൊരു നടപടിയുമെടുക്കാതെ പോലിസ് നോക്കുകുത്തിയായി മാറുകയാണ്.
അത്യാഹിതങ്ങളില്‍പെട്ട് രോഗികളെയും കൊണ്ടുവരുന്നവര്‍ക്ക് ഇത് ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ട്. പോലിസ് സ്‌റ്റേഷനു മുമ്പിലും മതിലിലുമെല്ലാം നോ പാര്‍ക്കിംഗ് ബോര്‍ഡ് സ്ഥാപിച്ചതോടെ പോലിസിന്റെ ഉത്തരവാദിത്വം കഴിഞ്ഞു. മുമ്പ് എസ്.ഐ.ആയിരുന്ന വി രവീന്ദ്രനായിരുന്നു പാര്‍ക്കിംഗിനെതിരെ നടപടിയെടുക്കുകയും ബോര്‍ഡ് സ്ഥാപിക്കാന്‍ നിര്‍ദ്ദേശം നല്‍കിയത്. നിലവിലെ എസ്.ഐ.ക്കോ മറ്റ് ഉദ്യേഗസ്ഥര്‍ക്കോ ഇതിലൊന്നുമല്ല താല്‍പര്യം.
മാത്രമല്ല പലപ്പോഴും പോലിസ് വാഹനങ്ങള്‍ തന്നെ നോ പാര്‍ക്കിംഗ് ബോര്‍ഡിനു താഴെയാണ് നിര്‍ത്തിയിടുന്നത്. കൂടാതെ പ്രധാന റോഡില്‍ നിന്ന് താലൂക്കാശുപത്രിക്കു മുമ്പിലെ ഗെയ്റ്റ് വരെയുള്ള റോഡും മോശമാണ്. ഇതും രോഗികള്‍ക്ക് വിനയാവുന്നുണ്ട്.
Next Story

RELATED STORIES

Share it