Alappuzha local

താലൂക്കാശുപത്രിയില്‍ ഡോക്ടര്‍മാരെത്തി; രോഗികള്‍ക്ക് ആശ്വാസം

ചേര്‍ത്തല: താലൂക്ക് ആശുപത്രിയില്‍ ഫിസിഷ്യന്‍ ഡോക്ടര്‍ വിജയകുമാര്‍  തിങ്കളാഴ്ച ചുമതലയേല്‍ക്കുമെന്ന് മന്ത്രി പി തിലോത്തമന്‍ അറിയിച്ചു. ഒരു ഇടവേളയ്ക്കു ശേഷമാണ് ജനകീയ ഡോക്ടര്‍ ആയ വിജയകുമാര്‍ തിരികെഎത്തുന്നത്. 7ന് ശേഷം മറ്റൊരു ഫിസിഷ്യന്‍ കൂടി ചുമതലയേല്‍ക്കും. ആശുപത്രിയില്‍ ഇപ്പോള്‍  മറ്റു പ്രശ്‌നങ്ങള്‍ സംബന്ധിച്ചു ആരോഗ്യ മന്ത്രിയുമായി ചര്‍ച്ച നടത്തിയിരുന്നു. ആവശ്യമായ പരിഹാരം ഉണ്ടാക്കാമെന്ന് മന്ത്രി ഉറപ്പ് നല്‍കിയിട്ടുണ്ട്. ആശുപത്രിയില്‍ ഇപ്പോള്‍ നില്‍ക്കുന്ന  പ്രശ്‌നങ്ങളും ചര്‍ച്ചചെയ്യാനായി ഉടന്‍ വികസന സമിതി യോഗം ചേരും. കുറച്ച് നാളുകളായി ഒപിയില്‍ പോലും ഡോക്ടര്‍മാരില്ലാത്തവസ്ഥയായിരുന്നു. ഇതിനെതിരെ വിവിധ രാഷ്ട്രീയ പാര്‍ട്ടികള്‍ ആശുപത്രി സൂപ്രണ്ടിനെ പല പ്രാവശ്യം ഉപരോധിക്കുകയും ചെയ്തു. ആശുപത്രി ഭരിക്കുന്ന നഗരസഭ  ഇതൊന്നും അറിഞ്ഞമട്ടില്ല. സാധാരണക്കാര്‍ക്ക് ചികില്‍സ ലഭിക്കേണ്ട ആശുപത്രിയില്‍ ഒരു ഡോക്ടര്‍മാരും ഇല്ലായിരുന്നത് ജനങ്ങളോടുള്ള വെല്ലുവിളിയായിരുന്നു. എം പി ഫണ്ടും എം എല്‍ എ ഫണ്ടുകള്‍ ഉപയോഗിച്ച് പല കെട്ടിടങ്ങള്‍ പൂര്‍ത്തീകരിച്ചെങ്കിലും അത് ഉപയോഗ്യശൂന്യമായി കിടക്കുകയാണ്.
Next Story

RELATED STORIES

Share it